loginkerala breaking-news ഓൺലൈൻ ടാക്സികൾക്ക് എല്ലായിടത്തും ഓടാം; മൂന്നാറിലെ കുറ്റാക്കാരായ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: ​​ഗണേഷ് കുമാർ
breaking-news

ഓൺലൈൻ ടാക്സികൾക്ക് എല്ലായിടത്തും ഓടാം; മൂന്നാറിലെ കുറ്റാക്കാരായ ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: ​​ഗണേഷ് കുമാർ

തൊടുപുഴ: മൂന്നാറിൽ ടാക്സി ഡ്രൈവർമാരിൽനിന്നു വിനോദസഞ്ചാരിക്കു ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ. 6 കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടിക്കഴിഞ്ഞാൽ ഉടൻ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ ടാക്സി ഒരിടത്തും നിർത്തലാക്കിയിട്ടില്ലെന്നു മന്ത്രി പറഞ്ഞു. അതു മൂന്നാറിലും ഓടും. തടയാൻ ടാക്സി തൊഴിലാളികൾക്ക് അവകാശമില്ല. മൂന്നാറിൽ നടക്കുന്നതു തനി ഗുണ്ടായിസമാണ്. ഡബിൾ ഡെക്കർ ബസ് വന്നപ്പോഴും ടാക്സി ഡ്രൈവർമാർ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവർ അനുഭവിച്ചു. മൂന്നാറിൽ പരിശോധന ശക്തമാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ കട‌ുത്ത നടപടി സ്വീകരിക്കും. ഓൺലൈൻ ടാക്സി ഡ്രൈവർമാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യമാകരുതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version