breaking-news entertainment

എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസ്; അന്വേഷണം സിനിമ മേഖല കേന്ദ്രീകരിച്ച്; റിൻസിയേയും സുഹൃത്തിനേയും ചോദ്യം ചെയ്യുന്നു

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യൂട്യൂബർ റിൻസി അറസ്റ്റിലായ കേസിൽ‌ അന്വേഷണം നീളുക സിനിമ മേഖല കേന്ദ്രീകരിച്ച്. റിൻസി മുംതാസ് വാടകയ്ക്ക് എടുത്തിരുന്ന ഫ്ലാറ്റ് ലഹരി ഇടപാടുകളുടെ കേന്ദ്രം.. സിനിമാ മേഖലയിലുള്ളവർ നിരന്തരം എത്തിയിരുന്നതായി സംശയം .10 മാസങ്ങൾക്കു മുൻപാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത് . ലഹരി എത്തിക്കാൻ സുഹൃത്ത് യാസറിന് പണം നൽകിയിരുന്നത് റിൻസി എന്നും കണ്ടെത്തൽ .ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്യും.

20.5 ഗ്രാം എംഡിഎംഎയുമായാണ് പാലച്ചുവട്ടിലെ ഫ്ലാറ്റിൽ നിന്ന് പ്രതികൾ പിടിയിലായത്. റിൻസി നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം. വയനാട്ടിൽ നിന്ന് പിടിയിലായ സംഘമാണ് റിൻസിയെ കുറിച്ചുള്ള വിവരം നൽകിയത്. റിൻസിയുടെ മൊഴിയിൽ നിന്ന് ലഭിച്ച പേരുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ലഹരി വാങ്ങി കൊണ്ടുവന്നിരുന്നത് ബാംഗ്ലൂരിൽ നിന്ന്. ഡിജെ പാർട്ടികളിൽ ആണ് പ്രധാനമായും മയക്കുമരുന്ന് എത്തിച്ചിരുന്നത്.
ഉപഭോക്താക്കൾക്ക് മയക്കുമരുന്നിന്റെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്തു. ലഹരി കച്ചവടത്തിനായി കൈകാര്യം ചെയ്തിരുന്നത് 750ലധികം ഗ്രൂപ്പുകൾ

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video