loginkerala World കാനഡയിൽ വൻ ലഹരിമരുന്ന് വേട്ട; പണം ഉപയോഗിച്ചത് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന്
World

കാനഡയിൽ വൻ ലഹരിമരുന്ന് വേട്ട; പണം ഉപയോഗിച്ചത് ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന്

ഒട്ടാവ: കാനഡയില്‍ വന്‍ മയക്കുമരുന്നുവേട്ട. 409 കോടി രൂപ വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ് നാണ് കാനഡയിൽ പൊലീസ് പിടികൂടിയത്. . ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരില്‍ ഏഴ് ഇന്ത്യന്‍ വംശജരുമുണ്ട്. ‘പ്രോജക്ട് പെലിക്കണ്‍’ എന്നുപേരിട്ട ഓപ്പറേഷനിലൂടെയാണ് കാനഡ പോലീസിന്റെ നടപടി.

കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്. മയക്കുമരുന്നുവഴി ലഭിക്കുന്ന പണം ഇന്ത്യാ-വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു എന്ന് വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യാ കാനഡ ബന്ധത്തിൽ പോലും ഉലച്ചിലുണ്ടാക്കാവുന്ന തരത്തിലുള്ള വെളിപ്പെടുത്തലായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. പലപല കാരണങ്ങൾക്കായി രാജ്യത്ത് പ്രതിഷേധങ്ങളും ആയുധങ്ങള്‍ക്കുള്ള ധനസമാഹരണമുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. വിപണിയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മെക്‌സിക്കന്‍ കൊക്കെയ്‌നുകള്‍ കടത്താന്‍ കാനഡയിലെ ഖലിസ്ഥാനി ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്നത് ഐഎസ്‌ഐ ആണെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

യുഎസില്‍ നിന്ന് കാനഡയിലേക്ക് ചരക്കുകള്‍ കടത്താന്‍ ഉപയോഗിച്ചുവരുന്ന ട്രക്ക് റൂട്ടുകളാണ് ഈ സംഘവും ഉപയോഗിച്ചുവന്നത്. മെക്‌സിക്കന്‍ കാര്‍ട്ടലുകളുമായും അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി വിതരണക്കാരുമായി സംഘത്തിന് ബന്ധമുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റിലായവര്‍ ഖലിസ്ഥാന്‍ അനുഭാവികളാണോ എന്നും സംശയമുണ്ട്. ഇവര്‍ക്കെതിരേ 35 കുറ്റങ്ങളാണ് നിലിവിൽ പൊലീസ് ചുമത്തിയിട്ടുള്ളത്.

പ്രോജക്ട് പെലിക്കണിന്റെ ഭാഗമായുള്ള അന്വേഷണത്തിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഏജന്‍സികള്‍ തുടക്കമിട്ടത്. യുഎസ്-കാനഡ ചരക്കുപാത കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നവംബറോടെ മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന വിവിധ ട്രക്ക് കമ്പനികളുടെ സ്റ്റോറേജ് കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഏതൊക്കെ ട്രക്ക് കമ്പനികളെയാണ് സംഘം ഉപയോഗിച്ചതെന്നും ഇതിനകം അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. . കാനഡ ബോര്‍ഡര്‍ സര്‍വീസ് ഏജന്‍സിയും യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും സംയുക്തമായാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ഡിസംബറില്‍ കൊക്കെയ്‌നുമായി രണ്ട് ഇന്ത്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്ന് ആയിരം പൗണ്ട് മൂല്യം വരുന്ന കൊക്കെയ്‌നാണ് പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കായുള്ള അന്വേഷണം ശക്തമാക്കുകയാണ് കാനഡയിലെ അന്വേഷണ ഏജന്‍സികള്‍.

ലഹരി വിപണിയിലൂടെ നേടുന്ന പണം ഇന്ത്യാ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു എന്ന കണ്ടെത്തൽ വലിയ ഗൌരവത്തിലെടുക്കുകയാണ് ഇന്ത്യൻ എംബസി. ഖലസ്ഥാൻ വിഘടനവാദി ഹർദീപ് സിങി നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. പിന്നാലെ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ റൂഡോ ഇന്ത്യക്കെതിരെ ഉയർത്തിയ പരമാർമശങ്ങൾ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിൽ വരെ എത്തിയതാണ്. നയതന്ത്ര ബന്ധത്തിൽ ചാഞ്ചാട്ടം തുടരുന്നതിനിടെ വന്ന പുതിയ വെളിപ്പെടുത്തൽ ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യ മന്ത്രാലയം ഉൾപ്പെടെ കാണുന്നത്.

Exit mobile version