loginkerala breaking-news എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി
breaking-news entertainment

എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി നടൻ മമ്മൂട്ടി. എം.ടിയുടെ മരണ സമയത്ത് അസർബൈജാനിൽ സിനിമയുടെ ചിത്രീകരണത്തിലായിരുന്ന മമ്മൂട്ടിക്ക് അദ്ദേഹത്തിന് സംസ്കാര ചടങ്ങുകളിലും മറ്റും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയ മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ എം.ടിയുടെ വസതിയായ സിതാരയിലേക്കാണ് മമ്മൂട്ടി എത്തിയത്. യാത്രാപ്രശ്നം നേരിട്ടതിനെത്തുടർന്നാണ് മമ്മൂട്ടിക്ക് നാട്ടിൽ എത്താന്‍ സാധിക്കാത്തത്.

എം.ടിയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നയാളാണ് മമ്മൂട്ടി. എം.ടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ നൽകിയ നടനാണ് മമ്മൂട്ടി. അവസാന ദിവസങ്ങളിലടക്കം മമ്മൂട്ടിയും എം.ടിയും തമ്മിലുള്ള ബന്ധം പൊതുവേദികളിലടക്കം പ്രകടമായിരുന്നു. മമ്മൂട്ടിയുടെ കൂടെ നടൻ പിഷാരടിയും ഉണ്ടായിരുന്നു. എം.ടിയുടെ മരണ സമയത്ത് മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ച വികാരനിർഭരമായ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയത് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി കുറിച്ചിരുന്നു. എറണാകുളത്ത് വെച്ച് നടന്ന പരിപാടിയിൽ മമ്മൂട്ടിയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടക്കുന്ന എം.ടിയുടെ ചിത്രവും അന്ന് പങ്കുവച്ചിരുന്നു

Exit mobile version