കോടികൾ നിർമ്മിച്ച ചിത്രത്തിന് തിയറ്റർ കളക്ഷൻ പതിനായിരം രൂപ
മലയാള സിനിമയിലെ ുപ്രതിഫല വിവാദവുമായി ബന്ധപ്പെട്ട തർക്കങ്ങൾ അടുത്തിടെ വലിയ പ്രതിസന്ധികളിലേക്കാണ് കടന്ന് പോയത്. കോടികൾ നഷ്ടപ്പെടുത്തി സിനിമ പിടിക്കുമ്പോൾ മുടക്കുമുതലിന്റെ പകുതി പോലും തിരിച്ച് പിടിക്കാൻ കഴിയുന്നില്ലെന്നായിരുന്നു നിർമ്മതാക്കളുടെ പരാതി. സൂപ്പർ താരങ്ങളുടെയടക്കം പ്രതിഫലം നിയന്ത്രിക്കണമെന്നും താങ്ങാവുന്നതിന് അപ്പുറമാണെന്ന് അഭിപ്രായവുമായി നിർമ്മാതാവ് സുരേഷ് കുമാർ എത്തിയതോടെ നിർമ്മാതാക്കളുടേയും താരങ്ങളുടേയും പോര് കടക്കുകയും ചെയ്തു. എമ്പുരാൻ സിനിമയുടെ ബജറ്റ് അടക്കം സുരേഷ് കുമാർ വെളിപ്പെടുത്തിതോടെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി. രൂക്ഷ ഭാഷയിൽ വിമർശിച്ചു നടത്തിയ ഫേസ് ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പൃഥ്വിരാജും, ഉണ്ണിമുകുന്ദനും മോഹൻലാലുമൊക്കെ രംഗത്തെത്തിയെങ്കിലും പിന്നീട് പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കുകയും ചെയ്തിരുന്നു. ഉദയനാണ് താരം സിനിമയിൽ സൂപ്പർ സ്റ്റാർ സരോജ് കുമാർ പറയുന്ന രംഗങ്ങൾ പോലെ സൂപ്പർ താരങ്ങൾ പ്രതിഫലം വാങ്ങുന്നു, പക്ഷേ അവരുടെ ചിലവുകൾ അരോട് പറയാൻ എന്ന മട്ടിലാണ് താര സംഘടന പ്രതിഫല വിവാദത്തിൽ നിലപാട്. സ്കോച്ച് വിസ്കി വാങ്ങാൻ തന്നെ ലക്ഷങ്ങൾ ചിലവാകും എന്ന് പറയുന്ന താരത്തിന്റെ മറുപടി പോലെ മലയാള സിനിമയിലും ഈ ധന പ്രതിസന്ധി തുടരുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ മാസം പൊട്ടിയ സിനിമകളുടെ അടക്കം കണക്കുമായി നിർ്മാതാക്കളുടെ സംഘടന രംഗത്തെത്തുന്നത്.
മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മാതാക്കൾ പുറത്തുവിട്ടത് ഞെട്ടിക്കുന്നതായിരുന്നു, ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയതോടെ വരും ദിവസങ്ങളിൽ പ്രതിഫല വിവാദം ചർച്ചയായി തന്നെ എത്തും. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്. ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ നിർമാണത്തിനായി 75.23 കോടി ചെലവിട്ടെങ്കിലും 23.55 കോടി മാത്രമാണ് തിരിച്ചുകിട്ടിയതെന്നും, ഒരു സിനിമയ്ക്കു പോലും ചെലവഴിച്ച തുക തിരിച്ചു കിട്ടിയില്ലെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. തിയറ്ററിൽ നിന്നുള്ള വരുമാനം മാത്രമാണ് പുറത്തുവിട്ടത്.
സിനിമകളുടെ ലാഭനഷ്ടക്കണക്കുകൾ ഇനി എല്ലാ മാസവും പുറത്തുവിടുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചിരുന്നു. 17 മലയാളം ചിത്രങ്ങളാണ് ഫെബ്രുവരിയിൽ റിലീസ് ചെയ്തിട്ടുള്ളത്. ഇതിൽ 13 കോടി മുടക്കിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ നേടിയത് 11 കോടി രൂപയാണ്. ഈ ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. 10 കോടി മുടക്കിയ ‘ഗെറ്റ് സെറ്റ് ബേബി’ ഒന്നര കോടി രൂപയും, എട്ട് കോടി മുടക്കിയ ‘ബ്രൊമാൻസ്’ നാല് കോടി രൂപയുമാണ് നേടിയത്.1.6 കോടി ചെലവിട്ട് നിർമിച്ച ‘ലവ് ഡേൽ’ എന്ന സിനിമ നേടിയത് വെറും പതിനായിരം രൂപ മാത്രമാണെന്ന് നിർമാതാക്കൾ പുറത്തുവിട്ട കണക്ക് പറയുന്നു. 5.48 കോടി ചെലവായ ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ തിയറ്ററിൽ നേടിയത് 33.58 ലക്ഷം മാത്രമാണ്. പെപ്പെയുടെ ‘ദാവീദി’ന് ഒമ്പത് കോടി ചെലവായപ്പോൾ കിട്ടിയത് മൂന്നരക്കോടി മാത്രമാണ്. 5.12 കോടി ചെലവായ ‘മച്ചാന്‍റെ മാലാഖ’ക്ക് കിട്ടിയത് 40 ലക്ഷം മാത്രമാണ്. 5.74 കോടി ചെലവായ ‘ഇടി, മഴ, കാറ്റി’ന് കിട്ടിയത് വെറും 2.1 ലക്ഷം മാത്രം.
Leave feedback about this