loginkerala breaking-news പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ ​അ​ന്ത​രി​ച്ചു
breaking-news Kerala

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ ​അ​ന്ത​രി​ച്ചു

പു​നെ: മു​തി​ർ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം.

ഇ​ന്ത്യ​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​വും പ്രാ​യോ​ഗി​ക​വു​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ് ഗാ​ഡ്ഗി​ൽ. 2011ലാ​ണ് പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ധ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ വി​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ൻ​കൂ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. വ്യ​വ​സാ​യ​വ​ൽ​ക്ക​ര​ണ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മൂ​ല​മു​ണ്ടാ​കു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ൽ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ലോ​ക​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​ത് ഗാ​ഡ്ഗി​ലാ​യി​രു​ന്നു.

Exit mobile version