Business

വിഷുവിനെ വരവേൽക്കാൻ വിഷുസദ്യയും, വിഷുക്കണിക്കിറ്റുമായി ലുലു; ലുലുവിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു

കൊച്ചി: ഈ വർഷത്തെ വിഷുവിനെ വരവേൽക്കാൻ മികച്ച ഓഫറുകളുമായി ലുലുവിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് നിത്യോപയോഗ സാധനങ്ങളും പലവഞ്ജന സാധനങ്ങളും ഓഫറിൽ വാങ്ങാം.
വിഷുവിന് പായസം തയ്യാറാക്കുന്നതിന് ആവശ്യമായ വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസപാക്കറ്റുകളും ഓഫറുകളോടെ ലഭ്യമാണ്.

ലുലു ഒരുക്കുന്ന 799 രൂപയുടെ വിഷുക്കണി കിറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. വിഷുക്കണിക്ക് ആവശ്യമായ കണിവെള്ളരി, തേങ്ങ, മുന്തിരി, തുടങ്ങി സമൃദ്ധമായ പഴം-പച്ചക്കറി വിഭവങ്ങളും കസവ് മുണ്ടും കണ്ണാടിയും അടങ്ങുന്നതാണ് വിഷുക്കണി കിറ്റ്. ഏപ്രിൽ 13 മുതൽ വിഷുക്കണി കിറ്റ് ലുലു സ്റ്റോറുകളിൽ ലഭ്യമാണ്. 549 രൂപയ്ക്ക് പാലട പ്രഥമനും, പരിപ്പ് പ്രഥമനും കറിക്കൂട്ടുകളും അടക്കം 25 ലധികം വിഭവങ്ങളുമായി വിഷു സ്പെഷ്യൽ സദ്യയും ലുലുവിൽ ഒരുക്കിയിട്ടുണ്ട്. 7306112600, 7306112599 എന്ന വാട്സ് ആപ്പ് നമ്പറുകൾ വഴി സദ്യ മുൻകൂട്ടി ഓർഡർ ചെയ്യാം. വിഷു സദ്യ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് വിഷുദിനത്തിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 മണി വരെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് നേരിട്ട് സദ്യവാങ്ങാം. ലുലു ഫാഷൻ സ്റ്റോറിൽ വിഷു സ്പെഷ്യൽ മെൻസ് , ലേഡിസ്, കുട്ടികളുടെ വസ്ത്രങ്ങളും ഓഫറിൽ ലഭിക്കും. ഇലക്ട്രോണിക് ഉപകരണങ്ങളും ​ഗൃഹോപകരണങ്ങളും വിഷു ഓഫർ വിൽപ്പനയിലൂടെ മികച്ച ഓഫറോടെ ലുലു കണക്ട് സ്റ്റോറിൽ നിന്ന് വാങ്ങാൻ സാധിക്കും.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field