- ഒരുങ്ങിയത് തായ് ഭക്ഷണങ്ങളുടെ പവലിയനും, ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയും
കോട്ടയം: തായ് ലൻഡിന്റെ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കുന്ന ലുലു തായ് ഫിയസ്റ്റയ്ക്ക് തുടക്കമായി. കൊച്ചി, കോട്ടയം മാളുകളിലായിട്ടാണ് തായ് ഭക്ഷ്യമേള ആരംഭിച്ചിരിക്കുന്നത്. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ തായി ഫിയാസ്റ്റെ ഉദ്ഘാടനം നിർവഹിച്ചു. തായ്ലന്റ് വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്റർനാഷണൽ ട്രേഡ് പ്രൊമോഷനും , റോയൽ തായി ഗവൺമെന്റ് , മുംബൈ തായ് ട്രേഡ് സെന്റർ എന്നിവയുമായി കൈകോർത്താണ് ലുലു തായി ഫിയാസ്റ്റ സംഘടിപ്പിക്കുന്നത്. തായിലൻഡ് ഭക്ഷണങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കുന്ന ഭക്ഷ്യമേള വേറിട്ട അനുഭവമാകും. -ഇന്ത്യ – തായ്ലാൻഡ് സഹകരണത്തിലും, സാംസ്കാരിക- വാണിജ്യ ഇടപെടലുകളിൽ നിർണായകമായി ഫെസ്റ്റ് മാറും.

ഇരുരാജ്യങ്ങളിലേയും ഭക്ഷ്യവൈവിദ്ധ്യങ്ങളെ പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി. തായ് ഭക്ഷണങ്ങളുടെ പവലിയനും, ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമാണ് ഒരുങ്ങുന്നത്. ഇരു രാജ്യങ്ങളും കൈകോർക്കുന്ന ഭക്ഷണമേളയിൽ തായ് ലാൻഡിന്റെ തനതു ഭക്ഷണ വിഭവങ്ങൾ മേളയിലൊരുങ്ങും. കൂടാതെ തായ് സ്പെഷ്യൽ ചിക്കൻ കറി അടക്കം വേറിട്ട ഭക്ഷങ്ങളും ആസ്വദിക്കാം. തായി ഷെഫുമാർ ഒരുക്കുന്ന ലൈവ് പാചകവും അരങ്ങേറും.
ചടങ്ങിൽ തായി ട്രേഡ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ സൺചാവീ പട്ടാനച്ചാക്ക്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ റീട്ടയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു കൊച്ചി റീജണൽ ഡയറക്ടർ സാദിഖ് ഖാസിം, കോട്ടയം ലുലുമാൾ ജനറൽ മാനേജർ നികിൻ ജോസഫ്, ഡെപ്യൂട്ടി മാനേജർ ഹരികൃഷ്ണൻ, അസിസ്റ്റന്റ് ബയ്യിങ്ങ് മാനേജർ ഇസ്മയിൽ അൽ ജമീർ തുടങ്ങിയവർ പങ്കെടുത്തു. . തായി ഫിയാസ്റ്റെ ഈ മാസം 31ന് സമാപിക്കും.