breaking-news gulf

9 മാസം കൊണ്ട് 6 ബില്യൺ ഡോളർ വരുമാന നേട്ടം; മികച്ച വളർച്ചാനിരക്കുമായി ലുലു റീട്ടെയ്ൽ, വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് എം.എ യൂസഫലി

  • 7.5 ശതമാനം ലാഭവർധനവ്
  • ലുലു ഇ കൊമേഴ്സിന് 33.6 ശതമാനം അധികവളർച്ച
  • ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപ്പന വളർച്ച
  • അതിവേ​ഗം വളരുന്ന പ്ലാറ്റ്ഫോമുകളായി ലുലുവിന്റെ ഇ കൊമേഴ്സ് വിപണി സജീവം
  • ലുലു ഹാപ്പിനെസ് ലോയൽറ്റി പ്രോ​ഗ്രാമിൽ ഏഴ് മില്യണിലേറെ അം​ഗങ്ങൾ

അബുദാബി : നൂതന ഹൈപ്പർമാർക്കറ്റുകൾ, ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യം, ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ മികവ് എന്നിവയിലൂടെ ഉയർന്ന ലാഭവർധനവുമായി ലുലു റീട്ടെയ്ൽ. മൂന്ന് സാമ്പത്തിക പാതങ്ങളിലുമായി 7.5 ശതമാനം ലാഭവർധനവ്, 1447 കോടി രൂപയുടെ (163 മില്യൺ ഡോളർ) ലാഭം ലുലു റീ‌ട്ടെയ്ൽ നേടി.16806 കോടി രൂപയുടെ (1896 മില്യൺ ഡോളർ) വരുമാനം മൂന്നാം സാമ്പത്തിക പാതത്തിൽ ലഭിച്ചു. ഇക്കഴിഞ്ഞ 9 മാസത്തിനിടെ 53,220 കോടി രൂപയുടെ ( 6 ബില്യൺ ഡോളർ) വരുമാനമാണ് ലഭിച്ചത്. എബിറ്റ്ഡ മാർജിൻ 5301 കോടി രൂപയായി (598 മില്യൺ ഡോളർ) ഉയർന്നു. ജിസിസിയിലെ ലുലു സ്റ്റോറുകളിലും ഓൺലൈനിലും മികച്ച വിൽപ്പന വളർച്ചയാണ് ഉള്ളത്. നിക്ഷേപകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ലുലു റീട്ടെയ്ലിന്റെ ഈ നേട്ടം.

ലോംങ്ങ്ടേം വളർച്ചാ സ്ട്രാറ്റജിയുടെ പ്രതിഫലനമാണ് ലുലുവിന്റെ മികച്ച പ്രകടനമെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. അതിവേ​ഗം വളരുന്ന പ്ലാറ്റ്ഫോമുകളായി ലുലുവിന്റെ ഇ കൊമേഴ്സ് ഓൺലൈൻ വിപണി മാറികഴിഞ്ഞു. മികച്ച റീട്ടെയ്ൽ വികസന നയമാണ് ലുലുവിന്റേത്. ഉപഭോകാതാക്കളുടെ ആവശ്യക്ത വിലയിരുത്തി ന​ഗരാതിർത്തികളിലേക്കും സേവനം വർധിപ്പിക്കുകയാണ് ലുലു. ജിസിസിയിൽ അടക്കം വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും എം.എ യൂസഫലി പറഞ്ഞു.

മൂന്ന് വർഷത്തിനകം 50 പുതിയ സ്റ്റോറുകൾ കൂടി തുറക്കും :

റീട്ടെയ്ൽ സേവനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാ​ഗമായി മൂന്ന് വർഷത്തിനകം 50 പുതിയ സ്റ്റോറുകൾ കൂടി ജിസിസിയിൽ ലുലു തുറക്കും. മൂന്നാം സാമ്പത്തിക പാതത്തിൽ മാത്രം ആറ് പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. ഇതിന് പുറമേ ലോട്ട് അടക്കം വാല്യൂ കൺസെപ്റ്റ് സ്റ്റോറുകളും ജിസിസിയിൽ കൂടുതൽ വിപുലമാക്കാനുള്ള നീക്കത്തിലാണ് ലുലു.

അതിവേ​ഗം വളരുന്ന ഇ കൊമേഴ്സ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ :

മൂന്നാം സാമ്പത്തിക പാതത്തിൽ 33.6 ശതമാനം അധികവളർച്ച ലുലു ഇ കൊമേഴ്സിനുണ്ട്. പ്രൈവറ്റ് ലേബൽ പ്രൊഡക്ട്സിനും 6.2 ശതമാനത്തിന്റെ മികച്ച വളർച്ചാനിരക്കാണ് ഉള്ളത്. മൂന്നാം പാത്തിൽ മാത്രം നാലായിരം കോടി രൂപയുടെ (449 മില്യൺ ഡോളർ) മൊത്ത വരുമാന വർധവന് ലഭിച്ചു. ഫ്രഷ് ഫുഡ്, ഇലക്ട്രിക്കൽ ഉത്പന്നങ്ങൾക്കാണ് ഏറ്റവും മികച്ച വിൽപ്പനാ വളർച്ച രേഖപ്പെടുത്തിയത്. ഫാസറ്റ് ട്രാക്ക് ഡെലിവറി ഉൾപ്പടെ അപ്ഡ‍േറ്റഡ് സെ​ഗ്മെന്റുകളാണ് ഓൺലൈൻ രം​ഗത്ത് ലുലു നടപ്പാക്കുന്നത്.

ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനവ് :

ലുലു സ്റ്റോറുകളിൽ ഉപഭോക്താക്കളുടെ മികച്ച സാന്നിദ്ധ്യാണ് ഓരോ സാമ്പത്തിക പാതത്തിലും രേഖപ്പെടുത്തുന്നത്. മൂന്നാം പാതത്തിൽ മാത്രം കസ്റ്റമർ കൗണ്ടിൽ 5 ശതമാനത്തിന്റെ അധികവളർച്ചയുണ്ട്. മികച്ച ഉപഭോക്തൃ സേവന നയങ്ങളും വളർച്ചയ്ക്ക് കരുത്തേകി.

ജിസിസിയിൽ 260ലേറെ സ്റ്റോറുകളാണ് ലുലുവിന് ഉള്ളത്. 130ലേറെ രാജ്യങ്ങളിൽ നിന്നുള്ള 7 ലക്ഷത്തിലധം ഉപഭോക്താകൾക്ക് സേവനം നൽകുന്നു. ലോകത്തെ വിവിധയിടങ്ങളിലായുള്ള 19 സംഭരണ കേന്ദ്രങ്ങൾ വഴി 85ലധികം രാജ്യങ്ങളിൽ നിന്നുള്ള വിപുലമായ ഉത്പന്നങ്ങളാണ് ലുലു ലഭ്യമാക്കുന്നത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video