breaking-news Kerala lk-special

റമദാൻ സ്പെഷ്യൽ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് തുറന്നു

കൊച്ചി: വിശുദ്ധ റമദാൻ മാസത്തിലെ ഇഫ്താർ വിരുന്നിന് സ്വാദിഷ്ടമായ വിഭവങ്ങളുമായി ലുലുവിൽ റമദാൻ മാർക്കറ്റ് ഒരുങ്ങി. റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ ടിനി ടോം, കൈലാഷ്, നടി സരയു മോഹൻ, സം​ഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു. ലുലു ഒരുക്കിയ റമദാൻ മാർക്കറ്റ് ​ഭക്ഷണ വൈവിധ്യങ്ങളാൽ സമ്പന്നമാണെന്ന് നടൻ കൈലാഷും ടിനിടോമും പ്രതികരിച്ചു. ഓരോ സീസണിലും ലുലു എത്തിക്കുന്ന രുചി വൈവിധ്യങ്ങൾ എടുത്തു പറയേണ്ടതാണെന്ന് നടി സരയു പ്രശംസിച്ചു. ലുലു ഇന്ത്യ മീഡിയ ​ഹെഡ് എൻ.ബി സ്വരാജ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ സന്നിഹിതരായി.

നോമ്പ് തുറയ്ക്കാവശ്യമായ നാടൻ ഭക്ഷണങ്ങൾ ഒരുക്കിയാണ് റമദാൻ മാർക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ഫ്രഷ് ജ്യൂസ് വിഭവങ്ങൾ, ലൈവ് മലബാർ പലഹാര കൗണ്ടർ എന്നിവ സജ്ജമാണ്. ചിക്കൻ ഹലീം, മട്ടൻ ഹലീം തുടങ്ങിയ ഹൈദ്രാബാദി വിഭവങ്ങൾക്ക് പുറമേ മലബാറി സ്പെഷ്യൽ വിഭവങ്ങളായ മുട്ടയപ്പം, ചിരിമുട്ട, ഫിഷ്പോള, ബീഫ് കുഞ്ഞി പത്തിരി, ചിക്കൻ കുഞ്ഞിപ്പത്തിരി, ഇറച്ചിപത്തിരി ചിക്കൻ, ഇറച്ചി പത്തിരി ബീഫ്, കൽമാസ് ഫിഷ്, കോഴി അട, ക്യാരറ്റ് പോള തുടങ്ങിയ മലബാറി വിഭവങ്ങളും സ്റ്റാളിൽ ലഭ്യമാണ്. ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് നിത്യോപയോ​ഗ സാധനങ്ങൾ മികച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. കൂടാതെ 1,129 രൂപയ്ക്ക് 14 ഇനവും 1,499 രൂപയ്ക്ക് 17 ഇനവും ‌നിത്യോപയോ​ഗ സാധനങ്ങളുമായി റമദാൻ സ്പെഷ്യൽ കിറ്റും ലുലു ഒരുക്കിയിരിക്കുന്നു.

പടം അടിക്കുറിപ്പ്:

കൊച്ചി ലുലുമാളിലെ റമദാൻ മാർക്കറ്റിന്റെ ഉദ്ഘാടനം സിനിമാ താരങ്ങളായ കൈലാഷ്, ടിനി ടോം, നടി സരയു മോഹൻ, സം​ഗീതജ്ഞൻ ജോർജ് പീറ്റർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ലുലു ഹൈപ്പർമാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ജനറൽ മാനേജർ ജോ പൈനേടത്ത്, ഹൈപ്പർമാർക്കറ്റ് മാനേജർ കെ. രതീഷ്, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഫ്രഷ് ഫുഡ് മാനേജർ കെ.കെ. അബീഷ് എന്നിവർ സമീപം

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video