loginkerala Business 50 ശതമാനം വിലക്കിഴിവില്‍ കേരളത്തിലെ ലുലു മാളുകളിൽ ഷോപ്പിങ് മാമാങ്കം : കൊച്ചി , കോഴിക്കോട്, തിരുവനന്തപുരം മാളുകളിൽ 41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് ; ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ
Business Kerala

50 ശതമാനം വിലക്കിഴിവില്‍ കേരളത്തിലെ ലുലു മാളുകളിൽ ഷോപ്പിങ് മാമാങ്കം : കൊച്ചി , കോഴിക്കോട്, തിരുവനന്തപുരം മാളുകളിൽ 41 മണിക്കൂര്‍ നോൺ സ്റ്റോപ്പ് ഷോപ്പിങ് ; ജനുവരി 19 വരെ എൻഡ് ഓഫ് സീസൺ സെയിൽ

കൊച്ചി: ആകര്‍ഷകമായ കിഴിവുകളുമായി കേരളത്തിലെ ലുലുമാളുകളിൽ 50 ശതമാനം കിഴിവിൽ ഷോപ്പിങ് മാമാങ്കത്തിന് തുടക്കമിടുന്നു. കൊച്ചി, കോഴിക്കോട് , തിരുവനന്തപുരം, കോട്ടയം, പാലക്കാട് മാളുകളിലാണ് ഇളവ് കാലത്തിന് തുടക്കമിടുന്നത്. ലുലുമാളുകൾക്ക് പുറമേ തൃപ്രയാറിലെ വൈമാൾ തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്ലി, മരട് ഫോറം മാളിലെ ലുലു ഡെയ്ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്ലി എന്നിവടങ്ങിളും ഓഫറുകൾ ലഭ്യമാകും. ലുലു ഓൺ സെയിലിന് ഒപ്പം തന്നെ ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലുമാണ് ജനുവരി 9ന് തുടങ്ങുന്നത്. എൻഡ് ഓഫ് സീസൺ സെയിലുടെ ലുലു ഫാഷൻ സ്റ്റോറിൽ വില കിഴിവ് ഈ മാസം 19വരെ ലഭിക്കും. എല്ലാ വർഷവും നടത്തിവരുന്ന ലുലു ഓൺ സെയിൽ, ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ എന്നിവയാണ് ജനുവരി 9 മുതല്‍ 12 വരെ മാളുകളിൽ നടക്കുന്നത്.

അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും. ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാ​ഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോ​ഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.

ലുലു ഫാഷനിലും മികച്ച ഓഫറുകള്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാന്‍ഡുകള്‍ക്ക് പുറമേ അന്താരാഷ്ട്ര ബ്രാന്‍ഡുകളടക്കം അഞ്ഞൂറിലധികം ബ്രാന്‍ഡുകള്‍ എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്.
ജുവലറി, സെപ്ക്‌സ്, കോസ്‌മെറ്റിക്‌സ് ആന്‍ഡ് ബ്യൂട്ടി എന്നിവയെല്ലാം വമ്പിച്ച വിലക്കുറവില്‍ സ്വന്തമാക്കാം. ലുലു ഫുഡ് കോര്‍ട്ടിലെ എല്ലാ ഷോപ്പുകളും, വിനോദകേന്ദ്രമായ ഫണ്‍ട്യൂറയും രാത്രി വൈകിയും ജനുവരി 9 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കും. കൊച്ചി ലുലുമാളിലെ ഓഫർ കാലം കണക്കിലെടുത്ത് മെട്രോ സർവീസ് രാത്രി 12 വരെ നടത്തും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടങ്ങിയ വിൽപ്പന 19 വരെ നടക്കും. ലുലു ഫ്‌ളാറ്റ് ഫിഫ്റ്റി സെയില്‍ കേരളത്തിലെ ലുലുമാളുകളിൽ 9 മുതൽ 12 വരെയാണ് നടക്കുന്നത്. 9, 10 തിയ്യതികളിൽ രാവിലെ എട്ടിന് മാൾ തുറന്നാൽ പുലർച്ചെ രണ്ടുവരെ പ്രവർത്തിക്കും. 11ന് രാവിലെ തുറന്നാൽ 13ന് പുലർച്ചെ 2 വരെ 50ശതമാനം വില കുറവിലുള്ള വിൽപ്പന നടക്കും.

ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെിലിന്റെ ഭാ​ഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ ഒരു ദിവസം മുന്നേ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് അവസരം അവസരം ഒരുങ്ങും. ജനുവരി 9 മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത് എങ്കിലും ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് 8 മുതൽ ഷോപ്പ് ചെയ്യാൻ അവസരം ഒരുങ്ങും. ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് മാത്രമായി ജനുവരി എട്ടിന് ലഭിക്കുന്നത്. ഈ അവസരം ഉപയോ​ഗപ്പെടുത്താൻ www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്.

Exit mobile version