loginkerala breaking-news ആ​ഗോള ഫാഷൻ ട്രെൻഡുകളുമായി ലുലു ഫാഷൻ വീക്ക് 10ത് എഡിഷൻ മെയ് 21 മുതൽ; ​ഗ്രാൻഡ് ലോഞ്ച് അരങ്ങേറി; അന്താരാഷ്ട്ര മോഡലുകൾ റാംപിൽ ചുവടുവയ്ക്കും
breaking-news Business lk-special

ആ​ഗോള ഫാഷൻ ട്രെൻഡുകളുമായി ലുലു ഫാഷൻ വീക്ക് 10ത് എഡിഷൻ മെയ് 21 മുതൽ; ​ഗ്രാൻഡ് ലോഞ്ച് അരങ്ങേറി; അന്താരാഷ്ട്ര മോഡലുകൾ റാംപിൽ ചുവടുവയ്ക്കും

  • നാല് നാളുകൾ കൊച്ചിക്ക് ഫാഷൻരാവ്

കൊച്ചി: ആ​ഗോള ഫാഷൻ ട്രെൻഡുകൾ കൊച്ചിക്ക് സമ്മാനിക്കാൻ ലുലു ഫാഷൻ വീക്ക് പത്താമത് എഡിഷന് മെയ് 21ന് തുടക്കമാകും.നാല് ദിവസം നീണ്ട് നിൽക്കുന്ന ലുലു ഫാഷൻ വേദി മാറി മറിയുന്ന ഫാഷൻ ലോകത്തെ കാഴ്ചകൾ തുറന്ന് കാട്ടും. അന്താരാഷ്ട്ര ബ്രാൻഡുകൾ അണി നിരക്കുന്ന ഈ വർഷത്തെ ലുലു ഫാഷൻ വീക്ക് അവതരിപ്പിക്കുന്നത് ബ്ലാക്ക് ബെറിയാണ്. അമുക്തി, കില്ലർ എക്സ് എന്നീവരാണ് പവേർഡ് ബൈ പാർട്ട്ണേഴ്സ്. ലുലു ഫാഷൻ വീക്കിന്റെ ​ഗ്രാൻഡ് ലോഞ്ച് നടിയും മോഡലുമായ ദീപ്തി സതി നിർവഹിച്ചു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷൻ വീക്കിന്റെ ഷോ ഡയറക്ടറാകുന്നത് ബാം​ഗ്ലൂരിലെ പ്രശസ്ത ഷോ ഡയറക്ടറായ ഫഹീം രാജയാണ്. 20ലധികം അന്താരാഷ്ട്ര മോഡലുകൾക്കൊപ്പം രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും, രാജ്യാന്തര മോഡലുകളും, സിനിമാ മിനി സ്ക്രീൻ താരങ്ങളും, ഇൻഫ്ളുവൻസേഴ്സും ഷോ സ്റ്റോപ്പേഴ്സാകും.

ലോകോത്തര ബ്രാൻഡുകളുടെ ആകർഷകമായ ഏറ്റവും പുതിയ സ്പ്രിങ് സമ്മർ കളക്ഷനുകൾ പ്രദർശിപ്പിച്ചുകൊണ്ട് നിരവധി ഫാഷൻ ഷോകളാണ് അരങ്ങേറുക. ഏറ്റവും പുതിയ പതിപ്പുകൾ ഷോയിൽ അവതരിപ്പിക്കും.ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകും. ഫാഷൻ, എന്റർടെയ്ൻമെന്റ്, റീട്ടെയ്ൽ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരും ഷോയിൽ പങ്കാളിയാകും. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും സമ്മാനിക്കും. പുരസ്കാര ദാനത്തോടെ മെയ് 24ന് ഫാഷൻ വീക്ക് സമാപിക്കും. കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ , ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ലുലു റീട്ടെയിൽ ബയിങ് മാനേജർ രതീഷ് ടി.വി, ലേഡീസ് വെയർ സെൻട്രൽ ബയർ
നാൻസി തുടങ്ങിയവർ പങ്കാളികളായി.

പടം അടിക്കുറിപ്പ്:

ലുലു ഫാഷൻ വീക്ക് പത്താമത് എഡിഷന്റെ ​ഗ്രാൻഡ് ലോഞ്ച് നടിയും മോഡലുമായ ദീപ്തി സതി നിർവഹിക്കുന്നു. ലുലു റീട്ടെയിൽ ബയിങ് മാനേജർ ടി.വി രതീഷ് , ബയിങ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ, ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ , ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, സെൻട്രൽ ബയർ
നാൻസി തുടങ്ങിയവർ സമീപം.

Exit mobile version