gulf

കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും ; മലയാളികൾ ഉൾപ്പടെ അറസ്റ്റിൽ

പ്രവാസ സമൂഹത്തെ നടുക്കുകയാണ് കുവൈറ്റ് മദ്യ ദുരന്തം. 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഒരു മലയാളിയും മരിച്ചവരിൽ ഉൾപ്പെടുന്നു .കണ്ണൂർ സ്വദേശി
പി സച്ചിനാണ് (30) മരിച്ചത് .40 ഇന്ത്യക്കാർ ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ പേർ മലയാളികൾ ആണെന്നാണ് വിവരം. ചികിത്സയിലുള്ള ചിലർ ഗുരുതരാവസ്ഥയിലാണ് എന്നും മറ്റ് ചിലർ അപകടനില തരണം ചെയ്തതായും എംബസി അറിയിച്ചു. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് എംബസി പ്രവർത്തിക്കുന്നത്.

31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് പൂർത്തിയാക്കി. ഇതിൽ 21 പേർക്ക് സ്ഥിരമായും ഭാഗീകമായും കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ച ഇന്ത്യക്കാരിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എല്ലാവർക്കും മികച്ച പരിചരണം നൽകിവരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

അപകടത്തിൽ പെട്ടവർ അൽ ഷുയൂഖ ബ്ലോക്ക് നാലിൽ നിന്നാണ് മദ്യം വാങ്ങിയതെന്നാണ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ട്. വിഷമദ്യവിൽപ്പന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. മലയാളികൾ ഉൾപ്പെടെ 10 പേർ കസ്റ്റഡിയിലായിട്ടുണ്ട്. വ്യാജമദ്യം നിർമ്മിച്ചതിനും വിതരണം ചെയ്തതിനുമാണ് ഇവർ പിടിയിലായത്.

മദ്യം കഴിച്ച് അവശനിലയിലായ കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതരുടെ നിർദേശമുണ്ട്. കുവൈത്തിൽ വ്യാജമദ്യ നിർമ്മാണത്തിനെതിരെ കർശന നടപടികളും പരിശോധനകളും തുടരുന്നതിനിടെയാണ് വിഷമദ്യദുരന്തമുണ്ടായത്.
ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.

പ്രാദേശികമായി നിർമിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികൾ ഗുരുതരാവസ്ഥയിലായത്. ഒരേ സ്ഥലത്ത് നിന്നും മദ്യം വാങ്ങി വിവിധ സ്ഥലങ്ങളിൽവെച്ച് കഴിച്ചവരാണ് അപകടത്തിൽപെട്ടത്. വിവിധ രാജ്യക്കാരായ 63 പേർക്കാണ് അദാൻ, ഫർവാനിയ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ നൽകിയതെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം.

ഹെൽപ്പ്ലൈൻ നമ്പറുകളും തുറന്നിട്ടുണ്ട്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video