കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്സ് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലായ സൺബേൺ കോഴിക്കോട് ലുലുമാളിൽ ഏപ്രിൽ 12ന് അരങ്ങേറും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ലോകത്തിലെ മ്യൂസിക്ക് ഫെസ്റ്റിവലിൽ എട്ടാം സ്ഥാനത്തും ഏഷ്യയിലെ നമ്പർ വൺ മ്യൂസിക്ക് ഫെസ്റ്റിവലുമായ സൺബേൺ ഡൽഹി, മുംബൈ, ഗോവ പോലെയുള്ള നഗരങ്ങളിലാണ് മുൻപ് അരങ്ങേറിയിട്ടുള്ളത്.
ഇന്ത്യയിലെ പ്രശസ്ത ഇ.ഡി.എം ആർട്ടിസ്റ്റായ ന്യൂക്ലിയ ലൈവ് പ്രകടനം നടത്തും. ആധുനിക ലൈറ്റിംഗ്, ഹൈ-എനർജി സൗണ്ട് സിസ്റ്റം, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേജ് എന്നിവയോടെ ഒരുക്കുന്ന പരിപാടി സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവമാകും. കോഴിക്കോട് നഗരത്തിൽ ആദ്യമായാണ് അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കോഴിക്കോട്ടെ സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന വേദികൂടിയായി സൺബേൺ മാറും. ടിക്കറ്റ് ബുക്ക് മൈ ഷോയിൽ ( BOOK MY SHOW) ലഭ്യമാണ്.
പടം അടിക്കുറിപ്പ്:
സൺബേണിന്റെ പോസ്റ്റർ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു. കോഴിക്കോട് ലുലു റീജണൽ ഡയറക്ടർ ഷെരീഫ് മാട്ടിൽ, മാൾ മാനേജർ അരുൺദാസ്, മാർക്കറ്റിംഗ് മാനേജർ ജീവൻ എ.എസ് , ഇവന്റ് മാനേജർ വിഷ്ണു എന്നിവർ സമീപം.

Leave feedback about this