loginkerala lk-special അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകൾക്ക് പഠനസഹായവുമായികൊച്ചി ലുലു മാൾ; പഠനസഹായകിറ്റ് കൈമാറി
lk-special

അടിമാലി ആദിവാസി ഉന്നതിയിലെ കുരുന്നുകൾക്ക് പഠനസഹായവുമായികൊച്ചി ലുലു മാൾ; പഠനസഹായകിറ്റ് കൈമാറി

വനം വകുപ്പുമായി സഹകരിക്കുന്ന ലുലുവിന്റെ പദ്ധതി രണ്ടാം ഘട്ടം

കൊച്ചി: അക്ഷര ലോകത്തേക്ക് കാൽവയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേർത്ത് നിർത്തി കൊച്ചി ലുലുമാൾ. അടിമാലി ഗ്രാമപഞ്ചായത്തിലെ നാല് ഉന്നതികളിൽ ഉൾപ്പെടുന്ന നഴ്‌സറി കുട്ടികൾക്കായിട്ടാണ് പ്രവേശനോത്സവത്തിന്റെ ഭാഗമായി ലുലുമാൾ സൗജന്യ പഠനോപകരണങ്ങൾ എത്തിച്ചത്. ‘ഉന്നതിയിക്ക് ഒരു കൈത്താങ്ങ്’ എന്ന ആശയത്തിൽ മുന്നോട്ടു വച്ച വദ്ധതി കേരളം വനം വകുപ്പുമായി സഹകരിച്ചാണ് കൊച്ചി ലുലുമാൾ നടപ്പിലാക്കിയത്. പഠനോപകരണങ്ങൾ അടങ്ങിയ 132 ബാഗുകളും 25 ഡ്രോയിങ്ങ് കിറ്റുകളുമാണ് ഉന്നതിയിലെ കുരുന്നുകൾക്ക് കൈമാറിയത്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം ബാഗുകളുടെ വിതരണം നിർവഹിച്ചു.

പടം അടിക്കുറിപ്പ്: (അടിമാലി ആദിവാസി ഉന്നതിയിലെ കുട്ടികൾക്ക് കൊച്ചി ലുലുമാൾ നൽകുന്ന പഠനോപകരണങ്ങൾ ലുലു ഇന്ത്യ എച്ച് ആർ.ഹെഡ് അനൂപ് മജീദ് കൈമാറുന്നു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ് സിനോജ്, ലുലു ഇന്ത്യ എച്ച്.ആർ മാനേജർ അജ്മൽ റോഷൻ, സീനിയർ എച്ച്.ആർ എക്‌സിക്യൂട്ടിവ് ശ്രീജിത്ത് അനിൽകുമാർ, എച്ച്.ആർ മാനേജറുമാരായ മുഹമ്മദ് ഷിനാസ്, എ.അലക്‌സാണ്ടർ തുടങ്ങിയവർ സമീപം).

അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.എസ് സിനോജ് അധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള സഹായപദ്ധതികൾ തുടരുമെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ എച്ച്.ആർ ഹെഡ് അനൂപ് മജീദ് വ്യക്തമാക്കി. ആദിവാസി ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനുള്ള കൈത്താങ്ങുകൂടിയാണ് ലുലുവിന്റെ പഠനസഹായം. പ്ലാമരക്കുടി, കൊടകല്ല്, കൊച്ച് കുടകല്ല് ഉന്നതികളിൽപ്പെടുന്ന നഴ്‌സറി സ്‌കൂൾ കുട്ടികൾക്കാണ് സൗജന്യ പഠനസഹായ കിറ്റ് ലുലു സമ്മാനിച്ചത്. കഥ പറച്ചിലും കളിയും പാട്ടുമൊക്കെയായി ആഘോഷമാക്കിയാണ് കുരുന്നുകളെ വരവേറ്റതും. ലുലുവിലെ ജീവനക്കാരും വനംവകുപ്പിലെ ജീവനക്കാരും ഇവർക്കൊപ്പം ചേർന്നു. ചടങ്ങിൽ ലുലു ഇന്ത്യ എച്ച്.ആർ മാനേജറുമാരായ ആർ.ഐശ്യര്യ, മുഹമ്മദ് ഷിനാസ്, എ.അലക്‌സാണ്ടർ, അജ്മൽ റോഷൻ, സീനിയർ എച്ച്.ആർ എക്‌സിക്യൂട്ടിവുമാരായ ശ്രീജിത്ത് അനിൽകുമാർ, കെ.എ ഷഹന തുടങ്ങിയവർ ഭാഗമായി.

Exit mobile version