കൊച്ചി: രാജ്യത്തെ മുൻനിര ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്), കരുനാഗപ്പള്ളിയിലെ വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രവര്‍ത്തന, മേല്‍നോട്ട ചുമതല ഏറ്റെടുത്തു. കിംസ് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസീന്‍, സിഎഫ്ഒ അര്‍ജുന്‍ വിജയകുമാര്‍, വലിയത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി, ട്രസ്റ്റിമാരായ സുബൈദ, സിനിമോള്‍, സിനോജ്, മുഹമ്മദ് ഷാ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
കിംസ് ഹോസ്പിറ്റൽസ് വലിയത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ ഏറ്റെടുത്തു
