loginkerala breaking-news മികച്ച നടൻ മമ്മൂട്ടി; മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം തത്സമയം
breaking-news entertainment

മികച്ച നടൻ മമ്മൂട്ടി; മികച്ച ജനപ്രിയ ചിത്രം ‘പ്രേമലു’, മികച്ച ഗാനരചയിതാവ് വേടൻ; സംസ്ഥാന ചലച്ചിത്ര പുരസ്കാരം തത്സമയം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ആരംഭിച്ചു. മികച്ച കലാമൂല്യമുള്ള ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി. സയനോരയും ഭാസി വൈക്കവും മികച്ച ഡബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടി.

തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു.

പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി അവാർഡ് – പാരഡൈസ് (പ്രസന്ന വിതനഗേ)

സ്ത്രീ-ട്രാൻസ്ജെൻഡർ സിനിമയ്ക്കുള്ള പുരസ്കാരം- പായൽ കപാഡിയ (പ്രഭയായ് നിനച്ചതെല്ലാം)

വിഷ്വൽ എഫക്റ്റ് – ARM

നവാഗത സംവിധായകൻ -ഫാസിൽ മുഹമ്മദ് -ഫെമിനിച്ചി ഫാത്തിമ

ജനപ്രിയചിത്രം -പ്രേമലു

നൃത്തസംവിധാനം -ഉമേഷ്, ബൊഗേയ്ൻവില്ല

ഡബ്ബിങ് ആർട്ടിസ്റ്റ് -പെൺ -സയനോര-ബറോസ്

ഡബ്ബിങ് ആർട്ടിസ്റ്റ് ആൺ -രാജേഷ് ഗോപി -ബറോസ്

വസ്ത്രാലങ്കാരം- സമീറ സനീഷ് -രേഖാചിത്രം, ബൊഗെയ്ൻവില്ല

മേക്കപ്പ് -റോണക്സ് സേവ്യർ – ഭ്രമയുഗം, ബൊഗെയ്ൻവില്ല

ശബ്ദരൂപകല്പന – ഷിജിൻ മെൽവിൻ, അഭിഷേക് -മഞ്ഞുമ്മൽ ബോയ്സ്

സിങ്ക് സൗണ്ട് -അജയൻ അടാട്ട് -പണി

കലാസംവിധാനം-അജയൻ ചാലിശ്ശേരി -മഞ്ഞുമ്മൽ ബോയ്സ്

എഡിറ്റിംഗ് -സൂരജ് -കിഷ്കിന്ധാകാണ്ഡം

Exit mobile version