കൊച്ചി: 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ മഹാകവി അക്കിത്തത്തിൻ്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് ബംഗാൾ ഗവർണ്ണർ ഡോ. സി.വി.ആനന്ദബോസ് ദീപം തെളിയിച്ചു. കലാ സാംസ്കാരിക മേഖലയിൽ സ്ത്രീകളുടെ ഉന്നമനത്തിന് അക്കിത്തം അന്നേ വഴി തെളിയിച്ചിരുന്നു. സമാനതകൾ ഇല്ലാത്ത സാഹിത്യ രചനകളിലൂടെ സാഹിത്യ ലോകത്ത് ഒരു കുളിർമ്മ പകർന്ന് നൽകിയതും അക്കിത്തമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഭാരതം ഭരിക്കുന്നത് ഒരു വനിതയാണ്. വീട് ഭരിക്കുന്ന സ്ത്രീകൾ തന്നെയാണ് സമൂഹത്തെ ഭരിക്കേണ്ടതും നയിക്കേണ്ടതും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായ മഹാകവി അക്കിത്തം വേദി ഉദ്ഘാടനം അദ്ദേഹം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷനായ വേദിയിൽ അക്കിത്തത്തിൻ്റെ മകൾ ഇന്ദിര അക്കിത്തം, പ്രൊഫ.എ. ഗീത, ഡോ. ലക്ഷ്മി ശങ്കർ, ജസ്റ്റിസ് പി.ഗോപിനാഥ്, മുൻ.ജസ്റ്റിസ് മേരി ജോസഫ്, ഡോ.ജി. എൻ.രമേശ്, പത്മജ എസ് മേനോൻ, ബെസ്സി ലാലൻ, സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
വേദിയിൽ എഴുത്തുകാരി ബൃന്ദ, കലാകാരൻ കെ.എസ്. പ്രസാദ്, വിഭവവിദഗ്ദ്ധ അന്നമ്മ ജോസഫ് എന്നിവർക്ക് ഗവർണ്ണർ എക്സലൻസ് പുരസ്കാരങ്ങളും, പ്രശസ്തി പത്രവും, അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും ബംഗാൾ ഗവർണ്ണർ സമ്മാനിച്ചു.
പുസ്തകോത്സവ വേദിയിൽ ഇന്ന് രാവിലെ വേദഘോഷം, സോപാന സംഗീതം, ഉച്ചക്ക് സൗത്ത് പറവൂർ സെൻറ്. ജോൺസ് പബ്ലിക് സ്കൂൾ അവതരിപ്പിച്ച മലയാള മങ്ക, വൈകീട്ട് ഡിഫൻസ് മോർ ഇൻസൈറ്റ് എന്ന വിഷയത്തിൽ retd വൈസ് അഡ്മിറൽ കെ.എൻ സുശീൽ, കമഡോർ എ. പ്രകാശ്, കേണൽ ഡി രാജേന്ദ്രൻ, പി. ജി രതീഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് കേരളത്തിൻ്റെ നവോത്ഥാനം എന്ന വിഷയത്തിൽ എം.മോഹനൻ, കാ.ഭാ സുരേന്ദ്രൻ, ഗീതാഭക്ഷി എന്നിവർ പങ്കെടുത്തു സംസാരിച്ചു. മുൻ കേന്ദ്രമന്ത്രി എം. ജെ അക്ബർ അദ്ദേഹത്തിൻ്റെ പുസ്തചർച്ച നടത്തി.
ഉള്ളൂർ രചിച്ച 75 വർഷത്തെ കേരള സാഹിത്യ ചരിത്രം എന്ന വിഷയത്തിൽ ഡോ. ടി. എസ് ജോയ്, ഡോ. സിസ്റ്റർ തെരേസ ആലഞ്ചേരി, രാജേഷ് ജയരാമൻ എന്നിവർ പങ്കെടുത്തു. ഉള്ളൂരിൻ്റെ കവിതകളെ ആസ്പദമാക്കിയുള്ള പ്രേമ സംഗീതം എന്ന കലാവിരുന്നും വേദിയിൽ നടന്നു.രണ്ടാം ദിവസമയം ഇന്ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദികളിൽ കുട്ടികൾക്കുള്ള വിവിധ കലാ സാംസ്കാരിക പരിപാടികളും, മറ്റ് വിവിധ സാംസ്കാരിക പരിപാടികളും നടക്കും.
ഡോ സി.വി. ആനന്ദബോസിന് മലയാളരത്നം പുരസ്കാരം
നവംബർ 1 മുതൽ 10 വരെ എറണാകുളത്തപ്പൻ മൈതാനത്ത് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് അധ്യക്ഷനായ ചടങ്ങിൽ ഉത്തർപ്രദേശ് ഗവർണ്ണർ ആനന്ദിബെൻ പട്ടേൽ ദീപം കൊളുത്തി.ബംഗാൾ ഗവർണ്ണർ ഡോ.സി.വി.ആനന്ദബോസിന് അദ്ദേഹത്തിൻ്റെ മിത്തും സയൻസും – ഒരു പുനർവായന എന്ന പുസ്തകത്തിന് മലയാളരത്നം 2025 പുരസ്കാര സമർപ്പണവും ഉത്തർപ്രദേശ് ഗവർണ്ണർ നിർവ്വഹിച്ചു. ഭാഷയും സംസ്കാരവും സമന്വയിക്കുന്ന വേദിയാണിത്. അറിവിൻ്റെ വൈവിധ്യമാർന്ന തലങ്ങളിലൂടെ അറിവ് നേടാൻ കഴിയുന്നുവെന്നും ഗവർണ്ണർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡോ.സി.വി. ആനന്ദബോസിൻ്റെ 14 പുസ്തകങ്ങളുടെ പ്രകാശന കർമ്മം ആനന്ദിബെൻ പട്ടേൽ കൊച്ചി മേയർ എം.അനിൽകുമാറിന് പുസ്തകങ്ങൾ നൽകികൊണ്ട് നിർവ്വഹിച്ചു. 28 ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ കലാ സാംസ്കാരിക പരിപാടികളുടെ ഉൽഘാടനം എഴുത്തുകാരനും, മുൻ കേന്ദ്രമന്ത്രിയുമായ എം.ജെ. അക്ബർ നിർവ്വഹിച്ചു. പുസ്തകോത്സവ സന്ദേശം .കെ.എൽ. മോഹനവർമ്മ നൽകി.
ഫ്രഞ്ച് എഴുത്തുകാരി ക്ലെയർ ലെ മിഷേൽ ആശംസകൾ അർപ്പിച്ചു. ഈ.എം.ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.സോമനാഥൻ നന്ദി പ്രകാശിപ്പിച്ചു. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ബാൻഡ് വാദ്യത്തോടെ വേദിയിൽ എത്തിയ ഗവർണ്ണർമാരെ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെയും, തുണിത്തരങ്ങളുടെയും പ്രദർശനവേദിയായ ഗുജറാത്തിലെ ക്രാഫ്റ്റ് റൂട്ട്സ്സിൻ്റെ വലിയ പ്രദർശന ശാല ഇരു ഗവർണ്ണർമാരും ചേർന്ന് ഉൽഘാടനം ചെയ്തു. തുടർന്ന് ഇരുവരും ഗുജറാത്തി വിഭവങ്ങൾ അടങ്ങിയ ഭോജന ശാലയിലെ വിഭവങ്ങൾ രുചിച്ചു. വെസ്റ്റ് ബംഗാൾ ഗവർണ്ണർ രചിച്ച പുസ്തകങ്ങൾ പ്രദർശിപ്പിച്ച രാജ്ഭവൻ്റെ പുസ്തകശാലയുടെ ഉത്ഘാടനം ആനന്ദി ബെൻ നിർവ്വഹിച്ചു.ബംഗാളി അസ്സോസിയേഷൻ, നോർത്ത് ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് പൊന്നാടയണിച്ചു ഇരു ഗവർണ്ണർമാരെയും സ്വീകരിച്ചു.250ലധികമുള്ള സ്റ്റാളുകൾ രണ്ടു ഗവർണ്ണർമാരും ഒരുമിച്ച് സന്ദർശനം നടത്തി. ഇന്ന് മുതൽ 10 ദിവസമാണ് എറണാകുളത്തപ്പൻ മൈതാനത്ത് പുസ്തകോത്സവം നടക്കുന്നത
Leave feedback about this