breaking-news Kerala

കൊല്ലത്ത് കൈകൊട്ടിക്കളിക്കിടെ കൂട്ടത്തല്ല്; സ്ത്രീകളടക്കം ആശുപത്രിയിൽ

കൊല്ലം: തെന്മലയിൽ കൈ കൊട്ടിക്കളിയുടെ വിധിനിർണയത്തെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിച്ചു. സംഘർഷത്തിൽ ഇരുവിഭാ​ഗങ്ങളിലുമായി നിരവധി പേർക്ക് പരിക്കേറ്റു. ഇടമൺ ചിറ്റാലംകോട് ജയന്തി ആർട്സ് ക്ലബാണ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുതൽ അരങ്ങേറിയ മത്സരത്തിന് പിന്നാലെയുള്ള വിധി നിർണയമാണ് പക്ഷാപാതപരമാണെന്ന് ആരോപിച്ച് ഒരു വിഭാ​ഗം എതിർപ്പുമായി രം​ഗത്തെത്തിയത്.

ഇത് അം​ഗീകരിക്കാതെ രണ്ടമതായി മത്സരിച്ച ടീം രം​ഗത്തെത്തിയതോടെ രം​ഗം വഷളായി. ഇതോടെയാണ് കൈകൊട്ടിക്കളിയുടെ പിന്നാലെ കൂട്ടയടിയും അരങ്ങേറിയത്. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം തുടങ്ങിയപ്പോൾ തന്നെ സംഘാടകർ പോലീസിനെ വിവരം അറിയിച്ചു. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം രമ്യതയിലെത്തിച്ചത്.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video