പാലക്കാട്: ചിറ്റൂരിൽ നാല് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ് – തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 11 നായിരുന്നു സംഭവം.
കളിച്ചുകൊണ്ട് വീടിന് പുറത്തുനിൽക്കുകയായിരുന്ന സുഹാനെ അൽപ്പസമയത്തിനു ശേഷം കാണാതാവുകയായിരുന്നു.
കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങി സുഹാൻ മുറ്റത്തുനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു.ചിറ്റൂർ പോലീസിന്റെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഡോഗ് സ്ക്വാഡ് മണം പിടിച്ച് വീടിനു സമീപത്തെ കുളത്തിൽ എത്തിയതിന്റെ അടിസ്ഥാനത്തിൽ കുളത്തിൽ പരിശോധ നടത്തുകയാണ്. വെളുത്ത വരയുള്ള ടീ ഷർട്ടും കറുത്ത ട്രൗസറുമാണ് കുട്ടി ധരിച്ചിരുന്നത്.
