loginkerala entertainment മലയാള സിനിമ കണ്ടിട്ടില്ലാത്ത ഫസ്റ്റ്ലുക്ക് : ജയസൂര്യയുടെ പിറനാൾ സമ്മാനമെത്തി
entertainment

മലയാള സിനിമ കണ്ടിട്ടില്ലാത്ത ഫസ്റ്റ്ലുക്ക് : ജയസൂര്യയുടെ പിറനാൾ സമ്മാനമെത്തി

കൊച്ചി: ജയസൂര്യക്ക് പിറനാൾ സമ്മാനവുമായി കത്തനാർ ടീം. ​ശ്രീ ​ഗോകുലം മുവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് തീയറ്ററുകളിലേക്ക് എത്തുക. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നാണ് വിലയിരുത്തൽ. താരത്തിന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമൊരുക്കിയാണ് ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ആർ രാമാനന്ദിന്റെ കഥയിൽ റോജി തോമസാണ് സംവിധാനം ഒരുക്കുന്നത്.

75 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ എത്തുന്നത്.. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 15 ഭാഷകളിലാകും സിനിമ റിലീസ് ചെയ്യും.ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.

Exit mobile version