ന്യൂഡൽഹി: ജാർഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) സ്ഥാപകനേതാവുമായ ഷിബു സോറന് (81) അന്തരിച്ചു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ രാവിലെയായിരുന്നു അന്ത്യം.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെയാണ് ഷിബുസോറനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണവാർത്ത അറിയിച്ചത്. ‘ആദരണീയനായ ഗുരു നമ്മെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി’– ഹേമന്ത് സോറൻ എക്സിൽ കുറിച്ചു.
ADVERTISEMENT
Leave feedback about this