loginkerala breaking-news ഇതാണോ നീതി, ഇപ്പോൾ കാണുന്നത് ക്രൂരമായ തിരക്കഥ’: രൂക്ഷ പ്രതികരണവുമായി പാർവതി
breaking-news Kerala

ഇതാണോ നീതി, ഇപ്പോൾ കാണുന്നത് ക്രൂരമായ തിരക്കഥ’: രൂക്ഷ പ്രതികരണവുമായി പാർവതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇതാണോ നീതി എന്നാണ് പാർവതി ചോദിച്ചത്. ഇപ്പോൾ നമ്മൾ കാണുന്നത് ക്രൂരമായ ഒരു തിരക്കഥയാണെന്നും നടി കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. ‘അവൾക്കൊപ്പം എന്നെന്നും’ എന്ന കുറിപ്പാണ് നടി ആദ്യം പങ്കുവെച്ചത്. പൾസർ സുനി ഉൾപ്പടെ ആറ് പ്രതികൾ കുറ്റക്കാരാണെന്ന കോടതി വിധിയുടെ വാർത്ത പങ്കുവച്ചുകൊണ്ട് ‘എന്താണ് നീതി? ഇപ്പോൾ വളരെ ക്രൂരമായി, ശ്രദ്ധയോടെ മെനഞ്ഞെടുത്ത ഒരു തിരക്കഥ പുറത്തുവരുന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്. – എന്നും പാർവതി കുറിച്ചു.

Exit mobile version