ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. ബംഗളൂരൂ ബന്നാർഘട്ടയില്‍ വൈകിട്ടാണ് സംസ്കാരം. രാവിലെ 9 മുതല്‍ പൊതുദര്‍ശനമുണ്ടായിരിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബംഗളൂരു ബോറിങ് ആശുപത്രി മോര്‍ച്ചറിയിലാണ്. സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു. 6.35 എംഎം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് ശരീരത്തിന് പുറത്തുപോയി. ശരീരഭാഗങ്ങളുടെയടക്കം സാമ്പിൾ വിശദപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സി ജെ റോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ് പ്രതിസ്ഥാനത്ത്. കോൺഫിഡന്റ് ആസ്ഥാനത്ത് റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പിലെ മലയാളിയായ അഡീഷണൽ കമീഷണർ കൃഷ്ണപ്രസാദ് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കര്‍ണാടക വെസ്റ്റ് സോൺ ജോയിന്റ് കമീഷണർ സി വംശികൃഷ്ണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാകും ചോദ്യംചെയ്യുക.

Leave feedback about this