loginkerala breaking-news കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരനും; അനുശോചിച്ച് എംബസി
breaking-news gulf World

കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരനും; അനുശോചിച്ച് എംബസി

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനുനേരെ ബുധനാഴ്ച ഉണ്ടായ ആക്രമണത്തിൽ മരിച്ചത് ഇന്ത്യക്കാരൻ. മരിച്ചത് മധ്യപ്രദേശ് സ്വദേശി ആണെന്നാണ് അനൗദ്യോഗിക വിവരം. ദാരുണമായ മരണത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി അഗാധമായ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ 63 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.

പരിക്കേറ്റവരിൽ ഫർവാനിയ ആശുപത്രിയിൽ 34 കേസുകളും, ജാബിർ ആശുപത്രിയിൽ 17 കേസുകളും, ജഹ്‌റ ആശുപത്രിയിൽ അഞ്ചു കേസുകളും, അദാൻ ആശുപത്രിയിൽ മൂന്നു കേസുകളും, അമിരി ആശുപത്രിയിൽ രണ്ടു കേസുകളും, അസ്സബാഹ് ആശുപത്രിയിലും മുബാറക് അൽ കബീർ ആശുപത്രിയിലും ഓരോ കേസുകൾ വീതവും റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

Exit mobile version