കൊച്ചി :ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ , മീഡിയ എക്‌സൈലൻസ് അവാർഡ്‌കൾ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവെൻഷൻ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉത്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തനം ലോകമാകമാനം വെല്ലുവിളി നേരിടുന്ന സമയമാണ് ഇതെന്നും, ഈ വെല്ലുവിളികൾ നേരിടാൻ എല്ലാവരും ബോധവാന്മാരായിരിക്കണം എന്ന് സതീശൻ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം ഇപ്പോൾ വേറൊരു ഫോർമുലയിൽ എപ്പോഴും തുടരുകയാണ്. അന്ന് ഏകാപാധിപതികൾ നടത്തി വന്നത് ഇപ്പോൾ മറ്റൊരു തലത്തിൽ തുടരുകയാണ്. ഓഫിഷ്യൽ മീഡിയ യുടെ കൂടെ നിൽക്കാത്തവർ വലിയ വെല്ലുവിളികൾ നേരിടുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു, ഇന്ത്യ പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്,അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം എന്നിവരും സംസാരിച്ചു.
![](https://loginkerala.com/wp-content/uploads/2025/01/AJ_07274-X3-1024x616.jpg)
പ്രൊഫസർ കെവി തോമസ്, ഹൈബി ഈഡൻ എം പി, എം എൽ എ മാരായ മോൺസ് ജോസഫ്, അൻവർ സാദത്, റോജി എം ജോൺ ,മണി സി കാപ്പൻ ,ടി ജെ വിനോദ് , കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ , കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, സംവിധായകൻ ജിതിൻ ലാൽ, നടി ലിയോണ ലിഷോയ്, പുരസ്‌കാര ജേതാക്കളും മാധ്യമ പ്രവർത്തകരുമായ ആർ ശ്രീകണ്ഠൻ നായർ (24 ന്യൂസ് ), സി ൽ തോമസ് ( സീനിയർ ജേർണലിസ്റ്റ് ), എൻ പി ചന്ദ്രശേഖർ ( കൈരളി ) , പി ശ്രീകുമാർ ( ജന്മഭൂമി ), പേഴ്‌സി ജോസഫ് ( ഏഷ്യാനെറ്റ് )ഡോ. ജോർജ് മരങ്ങോലി ( പ്രഭാതം, നോർത്ത് അമേരിക്ക ), ബി അഭിജിത് (എ സി വി ന്യൂസ് ), അപർണ (റിപ്പോട്ടർ ചാനൽ ) രഞ്ജിത്ത് രാമചന്ദ്രൻ ( ന്യൂസ് 18 മലയാളം ) സർഗോ വിജയ് രാജ് ( ഏഷ്യാനെറ്റ് ) ഷില്ലർ സ്റ്റീഫൻ ( മലയാള മനോരമ ) ടോം കുര്യക്കോസ് (ന്യൂസ് 18 മലയാളം) രാജേഷ് ആർ നാഥ് ( ഫ്ലവർസ് ചാനൽ ) അമൃത ( മാതൃഭൂമി ഓൺലൈൻ ) ഗോകുൽ കെ വേണുഗോപാൽ ( ജനം ടിവി ) (തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.
അന്തരിച്ച മാധ്യമ പ്രവർത്തകരെ ആദരിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങിൽ, കേരള ഫ്യൂഷൻ ഡാൻസ് ,സ്റ്റാർ സിംഗർ പ്രതിഭകൾ അണിനിരന്ന സംഗീത സായാഹ്നം എന്നിവ ചടങ്ങിന് കൂടുതൽ മിഴിവ് നൽകി. ഇന്ത്യ പ്രസ് ക്ലബിന്റെ ,വൈസ് പ്രസിഡന്റ് അനിൽകുമാർ ആറൻമുള,ജോയിൻ സെക്രട്ടറി ആശ മാത്യു ,ജോയിന്റ് ട്രഷറർ റോയ് മുളംകുന്നം,നിയുക്ത പ്രസിഡൻറ് രാജു പള്ളത്ത്, ആഡ്വൈസറി ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ് ,മാത്യു വർഗീസ് ,മധു കൊട്ടാരക്കര , ബിജു കിഴക്കേക്കൂറ്റ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.