breaking-news sport

ചരിത്രമെഴുതി ഇന്ത്യ! ട്വന്റി -20 ലോക കപ്പ് കിരീടം ഇന്ത്യയ്ക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്തി ഇ​ന്ത്യ. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രി​ൽ 96 റ​ൺ​സി​ന്‍റെ ജ​യ​മാ​ണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 256 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡ് 19 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 159 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ടിം ​സെ​യ്‌​ഫ​ർ​ട്ടാ​ണ് (52) കി​വീ​സി​ന്‍റെ ടോ​പ് സ്കോ​റ​ർ. ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ​ന​ർ (43) റ​ൺ​സ് നേ​ടി. ഇ​ന്ത്യ​യ്ക്കാ​യി ബും​റ നാ​ലും അ​ക്സ​ർ പ​ട്ടേ​ൽ മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി. സ്കോ​ർ: ഇ​ന്ത്യ 255/5 ന്യൂ​സി​ല​ൻ​ഡ് 159/10 (19).

ടോ​സ് നേ​ടി​യ കി​വീ​സ് ക്യാ​പ്റ്റ​ൻ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. സ​ഞ്ജു സാം​സ​ൺ (89), അ​ഭി​ഷേ​ക് ശ​ർ​മ (52), ഇ​ഷാ​ൻ കി​ഷ​ൻ (54) എ​ന്നി​വ​ർ അ​ടി​ച്ച് ത​ക​ർ​ത്ത​തോ​ടെ റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ റ​ൺ​റേ​റ്റ് ഉ​യ​ർ​ന്നു. പ​വ​ർ​പ്ലേ​യി​ൽ സ​ഞ്ജു അ​ഭി​ഷേ​ക് സ​ഖ്യം 92 റ​ൺ​സാ​ണ് അ​ടി​ച്ചെ​ടു​ത്ത​ത്.

മൂ​ന്നാം കി​രീ​ട​നേ​ട്ട​ത്തി​ലൂ​ടെ ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ചാ​ന്പ്യ​ൻ​മാ​രാ​കു​ന്ന ടീ​മെ​ന്ന ഖ്യാ​തി ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. ര​ണ്ടു കി​രീ​ട​ങ്ങ​ളു​മാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന​ന്ന വി​ൻ​ഡീ​സി​നെ​യും ഇം​ഗ്ല​ണ്ടി​നെ​യു​മാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്.

‌ടി20 ​ലോ​ക​ക​പ്പ് നി​ല​നി​ർ​ത്തു​ന്ന ആ​ദ്യ ചാ​മ്പ്യ​ൻ ടീ​മെ​ന്ന റി​ക്കോ​ർ​ഡും സ്വ​ന്തം നാ​ട്ടി​ൽ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​കു​ന്ന ആ​ദ്യ ടീ​മെ​ന്ന റി​ക്കോ​ർ​ഡും ഈ ​ജ​യ​ത്തോ​ടെ ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video