loginkerala breaking-news എൻ വി പൈലി സ്മാരക മാധ്യമ പുരസ്‌കാരം സമ്മാനിച്ചു
breaking-news Kerala

എൻ വി പൈലി സ്മാരക മാധ്യമ പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി : എറണാകുളം പ്രസ്സ് ക്ലബ് ഏർപ്പെടുത്തിയ എൻ വി പൈലി സ്മാരക മാധ്യമ പുരസ്‌കാരം ജീവൻ ടി വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വെളപ്പായക്ക് റവന്യു മന്ത്രി കെ രാജൻ സമ്മാനിച്ചു. മാധ്യമങ്ങൾ പ്രതിപക്ഷത്തിന്റെ ചുമതലകൾ നിർവഹിക്കേണ്ടതാണ്, ഭരണപക്ഷത്തിന്റെ ശരികേടുകൾക്കെതിരെ ആഞ്ഞടിക്കുക തന്നെവേണം. ഒപ്പം സമൂഹത്തിൽ കേൾക്കാൻ പറ്റാത്തവരുടെ ചെവിയാകാനും പറയാൻ പറ്റാത്തവരുടെ നാവാകാനും കാണാൻ പറ്റാത്തവരുടെ കണ്ണാകാനും കഴിയണം.
ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന നിലയിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എല്ലാ അർത്ഥത്തിലും ശരിയായ വാർത്തകൾ ജനങ്ങളുടെ മുമ്പിൽ എത്തിക്കാൻ ശ്രമിക്കുമ്പോൾ ഇല്ലാത്ത കാര്യങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ വാർത്തകൾ നൽകുമ്പോൾ യഥാർത്ഥ പത്രധർമ്മത്തിന്റെ നിർവചനം എന്താണെന്ന് മറക്കരുതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
15,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍കാരം.
പ്രസ്സ് ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷനായി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ സെബാസ്റ്റ്യൻ പോൾ ‘കൊച്ചിയിലെ മാധ്യമങ്ങൾ , എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സിഐസിസി ജയചന്ദ്രൻ, പ്രസ് ക്ലബ് സെക്രട്ടറി എം ഷജിൽകുമാർ , ട്രഷറർ അഷ്‌റഫ് തൈവളപ്പ്, ബാബു വെളപ്പായ എന്നിവർ സംസാരിച്ചു.

Exit mobile version