ഷിംല: ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി തുടരുന്നു. മാണ്ഡ്യയിൽ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയർന്നത്.
വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി മുതൽ പിറ്റേന്ന് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്.
പിന്നാലെ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളും ഒലിച്ചുപോയി. 40 ഓളം പേരെ കാണാതായതായാണ് വിവരം