സംസ്ഥാനത്ത് വരുന്നത് അതിതീവ്ര മഴ. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിര്‍ദേശമാണ് നൽകിയിട്ടുള്ളത്. നാളെ 3 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാലാണ് റെഡ് അലര്‍ട്ട് നൽകിയിരിക്കുന്നത്. അതേസമയം നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
breaking-news
Kerala
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം
- October 21, 2025
- Less than a minute
- 3 weeks ago

Leave feedback about this