കൊച്ചി: ടി പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതിയിക്ക് പരോശൾ അനുവദിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കുഞ്ഞിന്റെ ചോറൂണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി പത്തുദിവസത്തെ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയെ സമീപിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്.സജിത് എന്ന അണ്ണൻ സജിത്തിനാണ് പി.വി കുഞ്ഞികൃഷ്ണൻ പരോൾ നിഷേധിച്ചത്. കുഞ്ഞിന്റെ ചോറൂണ് സമയത്ത് പിതാവ് അടുത്തുണ്ടാകണമെന്ന് കാണിച്ചാണ് ഭാര്യ അഞ്ജു പരോൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞ് ജനിച്ചതിനെ തുടർന്ന് സജിത്തിന് പത്ത് ദിവസത്തെ പരോൾ കോടതി അനുവദിച്ചത്. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടർന്നാണ് സിജിത്തിന്റെ ഭാര്യയാണ് ഭർത്താവിന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Leave feedback about this