loginkerala breaking-news ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക്‌ ഹൈക്കോടതിയുടെ വിലക്ക്; രാസ കുങ്കുമവും തടയും
breaking-news

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക്‌ ഹൈക്കോടതിയുടെ വിലക്ക്; രാസ കുങ്കുമവും തടയും

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക്‌ ഹൈക്കോടതിയുടെ വിലക്ക്. ഷാമ്പൂ സാഷേകളുടെ വില്‍പ്പനയും ഉപയോഗവും ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. വിലക്ക് കര്‍ശനമായി നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കര്‍ശന നിര്‍ദ്ദേശം നൽകി. പമ്പയിലും സന്നിധാനത്തും രാസ കുങ്കുമം വില്‍ക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി.

പരിസ്ഥിതി വിനാശകരമെന്ന് വിലയിരുത്തിയാണ് ദേവസ്വം ബെഞ്ചിന്റെ നടപടി.മണ്ഡല – മകരവിളക്ക് സീസണ്‍ 15ന് ആരംഭിക്കാനിരിക്കെയാണ് വിലക്ക്. ഖരമാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ എരുമേലി ഗ്രാമപഞ്ചായത്തിനും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എരുമേലി പേട്ടതുള്ളലിനോട് അനുബന്ധിച്ച് രാസവസ്തുക്കള്‍ അടങ്ങിയ കുങ്കുമം വില്‍ക്കുന്നുണ്ട്.ഇത് മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ദോഷമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

Exit mobile version