കൊച്ചി: ശബരിമല സ്വര്‍ണപാളി തൂക്കക്കുറവില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സന്നിധാനത്തെ കാര്യങ്ങളില്‍ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് നിരീക്ഷിച്ച കോടതി , ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളിയില്‍ സ്വര്‍ണം പൂശിയതിലടക്കം വലിയ സംശയങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്‌ട്രോങ്‌റൂമിലെ വസ്‌കുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റര്‍ ഉള്‍പ്പടെ പരിശോധിക്കണം, ദേവസ്വത്തിന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ അറിയിക്കണ എന്ന് തുടങ്ങിയ നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു.കേസ് ഒക്ടോബര്‍ 15 വീണ്ടും പരിഗണിക്കും.
2019 ല്‍ സ്വര്‍ണ്ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ തൂക്കം മഹസറില്‍ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. സ്വര്‍ണ്ണപ്പാളി കേസില്‍ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ശ്രീകോവിലിലെ ദ്വാരകപാലക ശില്പം പൊതിഞ്ഞ സ്വര്‍ണ്ണപാളികളുടെ ഭാരം എങ്ങനെ നാല് കിലോയോളം കുറഞ്ഞുവെന്നും കോടതി ചോദിച്ചിരുന്നു.
Leave feedback about this