മാനസിക വെല്ലുവളി നേരിടുന്ന കുട്ടികളെ നോക്കുന്ന മാജിക്ക് പ്ലാനറ്റിലൂടെയാണ് ഗോപിനാഥ് മുതുകാട് എന്ന മജീഷ്യന്റെ വാർത്തകൾ മലയാളികൾ ഏറ്റെടുക്കുന്നത്. മാജിക്കിനൊപ്പം മാനസികവും ശാരീരവുമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി അദ്ദേഹം നടത്തുന്ന സേവന പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ മകൻ വിസ്മയ് മുതുകാടിന്റെ വീഡിയോ പങ്കുവച്ച് എത്തുകയാണ് മുതുകാട്. ഉന്നത പഠനത്തിനായി വിദേശത്തേക്ക് പോയ മകനെ കാണാൻ അച്ഛൻ എത്തിയതും പഠനത്തോടൊപ്പം സ്വന്തം കാലിൽ തൊഴിൽ ചെയ്യുന്ന മകനെ പ്രശംസിച്ചും താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പ്രോഗ്രാമിനായി ഇവിടെ എത്തിയതാണ്. ഭക്ഷണം കഴിക്കാനനായി ഡൊമിനോസില്‍ എത്തിയപ്പോള്‍ നമ്മുടെ ഒരാള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നമ്മള് മനസിലാക്കേണ്ട കാര്യം വിദേശ രാജ്യങ്ങളില്‍ പോകുമ്പോള്‍ ജോലി ചെയ്തു തന്നെ സമ്പാദിക്കണം എന്നാണ് ഗോപിനാഥ് മുതുകാട് വീഡിയോയില്‍ പറയുന്നത്.
ഇതിനോടകം തന്നെ 6 മില്യണ്‍ കാഴ്ചക്കാരെ നേടിയ വീഡിയോ നേടിക്കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
https://www.instagram.com/reel/DJGooeLTErU/?utm_source=ig_embed&utm_campaign=loading

 
					 
					 
					 
					 
					 
					 
					
									 
																		 
																		 
																		 
																		 
																		 
																		
Leave feedback about this