loginkerala breaking-news സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്
breaking-news Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. 22 കാരറ്റ് (916) സ്വർണത്തിന് ബുധനാഴ്ച ഗ്രാമിന് 100 രൂപ കൂടി 13,165 രൂപയിലും പവന് 800 രൂപ കൂടി 1,05,320 രൂപയിലുമാണ് വിൽപ്പന നടക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കൂടി 10,820 രൂപ, 14 കാരറ്റ് 65 രൂപകൂടി 8,430 രൂപ, 9 കാരറ്റ് 40 രൂപ ഉയർന്ന് 5,435 രൂപ എന്നിങ്ങനെയാണ് വില. വെള്ളി വില ഗ്രാമിന് 10 രൂപ കൂടി 285ലെത്തി.

ഇറാനിലും വെനിസ്വേലയിലും അമേരിക്ക ഇടപെടുന്നതും ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്ക് ട്രംപ് 25 ശതമാനം പുതിയ താരിഫ് പ്രഖ്യാപിച്ചതും അടക്കമുള്ള ആഗോള രാഷ്ട്രീയസാഹചര്യങ്ങളാണ് സ്വർണ വില ഉയർത്തുന്ന പ്രധാനഘടകം. ആഗോളവിപണിയിലും സ്വർണത്തിന് വില കുതിച്ചുയരുകയാണ്. സ്​പോട്ട് ഗോൾഡ് വില ​ട്രോയ് ഔൺസിന് 4,628.82 ഡോളറായി. 23.62 ഡോളറാണ് ഒറ്റയടിക്ക് കൂടിയത്.

കഴിഞ്ഞ ഡിസംബറിൽ ഒരുലക്ഷം കടന്ന സ്വർണവില പിന്നീട് കുറഞ്ഞ് പുതുവത്സര ദിനത്തിൽ 99,040 രൂപയായിരുന്നു. ജനുവരി അഞ്ചിന് വീണ്ടും ലക്ഷം കടന്ന് 1,00,760 രൂപയായി. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നു​കൊണ്ടിരിക്കുകയാണ്.

Exit mobile version