loginkerala Kerala ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് : രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി
Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് : രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസ് കീഴടങ്ങി

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ദിവ്യ ഫ്രാൻസിസ് ആണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ കീഴടങ്ങിയിരുന്നു. കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

ജീവനക്കാര്‍ ക്യു ആർ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്‍റെ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികൾ തട്ടിയെടുത്തത് 40ലക്ഷം രൂപയാണ്. ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. ദിയാ കൃഷ്ണ‌യുടെ കവടിയാറിലെ സ്ഥാപനത്തിൽനിന്നും ക്യുആർ കോഡ് വഴിയാണ് പ്രതികൾ പണം തട്ടിയത്. പ്രതികളുമായി കടയിൽ തെളിവെടുപ്പ് നടത്തവെയാണ് പ്രതികൾ കുറ്റസമ്മതം നടത്തിയത്.

Exit mobile version