loginkerala breaking-news രാജ്യത്തെ ലുലുമാളുകളിലും ഡെയിലികളിലും ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ഇനി രണ്ട് നാൾ കൂടി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഹൈദ്രാബാദ്, ബം​ഗളൂരു മാളുകളിൽ 42 മണിക്കൂർ നോൺ സ്റ്റോപ്പ് വിൽപ്പന തുടങ്ങി
breaking-news Business

രാജ്യത്തെ ലുലുമാളുകളിലും ഡെയിലികളിലും ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ഇനി രണ്ട് നാൾ കൂടി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഹൈദ്രാബാദ്, ബം​ഗളൂരു മാളുകളിൽ 42 മണിക്കൂർ നോൺ സ്റ്റോപ്പ് വിൽപ്പന തുടങ്ങി

കൊച്ചി/ ബാം​ഗ്ലൂർ/ ഹൈദ്രാബാദ് : ആകർഷകമായ വില കിഴിവുകളുമായി രാജ്യത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം വലിക്കുറവിൽ ആരംഭിച്ച ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പന ഇനി രണ്ട് നാൾ കൂടി. തിങ്കളാഴ്ച പുലർച്ച രണ്ട് മണിയോടെ ഓഫർ വിൽപ്പന അവസാനിക്കും. ഷോപ്പിങ്ങ് സൗകര്യപ്പെടുത്താൻ മിഡ്നൈറ്റ് ഷോപ്പിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്..തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , ഹൈദ്രാബാദ്, ബം​ഗളൂരു , കോയമ്പത്തൂർ, കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്.

ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും.

Exit mobile version