തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തിരുവനന്തപുരം കഠിനംകുളത്താണ് അപകടം. സെന്റ് ആന്‍ഡ്രൂസ് സ്വദേശിയായ അലക്സ് മാന്വല്‍ പെരേര (56)നെയാണ് കാണാതായത്. ഇന്ന് രാവിലെ സെന്റ് ആന്‍ഡ്രൂസ് കടപ്പുറത്തായിരുന്നു അപകടം.
ഇദ്ദേഹം ഉള്‍പ്പെടെ ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവെയാണ് ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി കരയ്ക്ക് കയറി രക്ഷപ്പെട്ടെങ്കിലും അലക്സിനെ തിരയില്‍പ്പെട്ട് കാണാതാകുകയായിരുന്നു. കഠിനംകുളം പോലീസും കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.