breaking-news Politics

സി.സി മുകുന്ദന്റെ പേരിൽ നാട്ടികയിൽ കോൺ​ഗ്രസിൽ പോര്: ജോസ് വള്ളൂരിനെതിരെ സുനിൽ ലാലൂർ; മറുപടി നൽകി കോൺ​ഗ്രസ് പ്രവർത്തകർ

തൃശൂർ: സി.സി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ നടത്തിയ നീക്കത്തിന് പിന്നാലെ നാട്ടികയിൽ കോൺ​ഗ്രസിൽ ചേരിതിരിഞ്ഞ് പോര്. സി.പി.െഎ വിട്ട സി.സി മുകുന്ദനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കുന്നതിൽ ചർച്ചയ്ക്ക് മുൻ കൈ എടുത്ത ജോസ് വള്ളൂരിനെതിരെ കുറിപ്പുമായി അഡ്ല സുനിൽ ലാലൂർ രം​ഗത്തെത്തിയതോടെയാണ് നാട്ടികയിൽ കോൺ​ഗ്രസിൽ തുറന്ന പോരിന് വഴിയൊരുങ്ങിയത്.

ബി.ജെ.പി മനസുമായി നടന്ന സി.സി. മുകുന്ദനെ ഡൽഹിയിൽ കൊണ്ടുപോയി സീറ്റ് വാങ്ങി നൽകാൻ മുതിർന്നവർക്ക് ജനം മറുപടി നൽകുമെന്ന് സുനിൽ ലാലൂർ കുറിപ്പ് പങ്കുവച്ചതോടെ സുനിൽ ലാലൂരിന് മറുപടിയുമായി പ്രാദേശിക കോൺ​ഗ്രസ് നേതൃത്വം രം​ഗത്തെത്തി. ജോസ് വെള്ളൂരിനെ അനുകൂലിച്ചും സുനിലിനെ തള്ളിയുമാണ് ചർച്ചകൾ തുടരുന്നത്.

കെ.പി.സി.സി നിർദേശത്തിലാണ് കോൺ​ഗ്രസിലേക്ക് സി.സി മുകുന്ദനെ എത്തിക്കാൻ ജോസ് വെള്ളൂർ ശ്രമിച്ചതെന്നും ജോസ് ള്ളൂരിന് വിമർശിക്കുന്നത് ശരിയായ നടപടയല്ലെന്നും കുറിപ്പ് പങ്കുവയ്ക്കുന്നുണ്ട്.

ജോസ് വള്ളൂരിനെ അനൂകൂലിച്ചുള്ള കുറിപ്പ്

ജോസ് വള്ളൂർ ഈ തിരഞ്ഞെടുപ്പിൽ താരം തന്നെയാണ് സുനിലേ, സീറ്റ്‌ നൽകാമെന്ന് പറഞ്ഞിട്ട് പാർട്ടി അത് നൽകാതിരുന്നിട്ടും അച്ചടക്കമുള്ള പ്രവർത്തകനായി താങ്കൾ അടക്കമുള്ള സ്ഥാനാർഥികൾക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത ആളാണ് എന്നത് പ്രസ്ഥാനത്തിനു പൂർണ ബോധ്യമുണ്ട്. അത് കെ പി സി സി പൂർണമായി അംഗീകരിച്ച കാര്യമാണോ എന്ന് താങ്കൾക്ക് അന്വേഷിച്ചാൽ മനസിലാകും. ആദ്യം പ്രസ്ഥാനത്തെ ഒറ്റികൊടുക്കാതിരിക്കാൻ പഠിക്കെടോ. കെ പി സി സി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട ആളെ കുറിച്ചാണ് താങ്കൾ ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. ഇതാണ് ഗുരുതരമായ അച്ചടക്ക ലംഘനം.സി സി മുകുന്ദൻ മാത്രമല്ല മറ്റു ഏത് രാഷ്ട്രീയ പാർട്ടി വിടാൻ തയ്യാറാകുന്നവരെ ചേർത്തു നിർത്തുക എന്നതാണ് കോൺഗ്രസ്‌ നയം. ഇത് പോലും അറിയാത്ത ആളാണോ താങ്കൾ? പിന്നെ ശ്രീ. കെ സുധാകരനെ അടക്കം പങ്കെടുപ്പിച്ചു താങ്കളുടെ പ്രചാരണം വിജയമാക്കിയായതിനു നന്ദി പറയണ്ട, തിരിഞ്ഞു കുത്താതിരിക്കാനുള്ള രാഷ്ട്രീയ മര്യാദ താങ്കളെ ആരും പഠിപ്പിച്ചില്ലേ സുനിൽ? குறைவாகக் காண்க

ജോസ് വള്ളൂർ ഈ തിരഞ്ഞെടുപ്പിൽ താരം തന്നെയാണ് സുനിലേ, സീറ്റ്‌ നൽകാമെന്ന് പറഞ്ഞിട്ട് പാർട്ടി അത് നൽകാതിരുന്നിട്ടും അച്ചടക്കമുള്ള പ്രവർത്തകനായി താങ്കൾ അടക്കമുള്ള സ്ഥാനാർഥികൾക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത ആളാണ് എന്നത് പ്രസ്ഥാനത്തിനു പൂർണ ബോധ്യമുണ്ട്. അത് കെ പി സി സി പൂർണമായി അംഗീകരിച്ച കാര്യമാണോ എന്ന് താങ്കൾക്ക് അന്വേഷിച്ചാൽ മനസിലാകും. ആദ്യം പ്രസ്ഥാനത്തെ ഒറ്റികൊടുക്കാതിരിക്കാൻ പഠിക്കെടോ. കെ പി സി സി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട ആളെ കുറിച്ചാണ് താങ്കൾ ഈ പോസ്റ്റ്‌ ഇട്ടിരിക്കുന്നത്. ഇതാണ് ഗുരുതരമായ അച്ചടക്ക ലംഘനം.സി സി മുകുന്ദൻ മാത്രമല്ല മറ്റു ഏത് രാഷ്ട്രീയ പാർട്ടി വിടാൻ തയ്യാറാകുന്നവരെ ചേർത്തു നിർത്തുക എന്നതാണ് കോൺഗ്രസ്‌ നയം. ഇത് പോലും അറിയാത്ത ആളാണോ താങ്കൾ? പിന്നെ ശ്രീ. കെ സുധാകരനെ അടക്കം പങ്കെടുപ്പിച്ചു താങ്കളുടെ പ്രചാരണം വിജയമാക്കിയായതിനു നന്ദി പറയണ്ട, തിരിഞ്ഞു കുത്താതിരിക്കാനുള്ള രാഷ്ട്രീയ മര്യാദ താങ്കളെ ആരും പഠിപ്പിച്ചില്ലേ സുനിൽ?

https://www.facebook.com/photo.php?fbid=35221638377482894&set=a.106684156071763&type=3&mibextid=wwXIfr&rdid=Sa74nGh3tIScQJoH&share_url=https%3A%2F%2Fwww.facebook.com%2Fshare%2F1FSCkuK1gZ%2F%3Fmibextid%3DwwXIfr#

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video