ആലപ്പുഴ :മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. അച്ഛനാണ് മകളെ കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആലപ്പുഴയിലെ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയത്. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്.
പിതാവ് ഫ്രാൻസിസ് കഴുത്തിൽ തോർത്ത് മുറുക്കിയാണ് ജാസ്മിനെ കൊലപ്പെടുത്തിയത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി. ഇന്നലെ രാത്രിയാണ് സംഭവം. യുവതിയെ ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ആത്മഹത്യ എന്നാണ് ആദ്യം കരുതിയത് .മരണത്തിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെ പോലിസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ കുറ്റം സമ്മതിക്കുകയായിരുന്നു.