മിസ്‌ഡ് കോൾ നൽകി ‘ബ്ലാക്ക് പാസ്’ സ്വന്തമാക്കി സെയിലിലേക്ക് നേരത്തേ പ്രവേശിക്കാം ~
കൊച്ചി: ഫാഷൻ പ്രേമികൾക്കായി ഏറെ കാത്തിരുന്ന ‘ബ്ലാക്ക് വീക്കൻഡ് സെയിൽ’ വീണ്ടും അവതരിപ്പിച്ച് ഫാഷൻ ഫാക്ടറി. സീസണിലെ ഏറ്റവും വലിയ മൂല്യാധിഷ്ഠിത ഓഫറുകളിൽ ഒന്നായ ബൈ വൺ ഗെറ്റ് ടു ഓഫറുമായി മേയ് 27 മുതൽ 31 വരെ ഇന്ത്യയിലുടനീളമുള്ള ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ ഈ സെയിൽ നടക്കും.
ലീ കൂപ്പർ. ലൂയിസ് ഫിലിപ്പ്, പാർക്ക് അവന്യൂ, ജോൺ പ്ലേയേഴ്സ് , പീറ്റർ ഇംഗ്ളണ്ട്, ഡ്യൂക്ക് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഈ സെയിലിൽ ഉൾപ്പെടും.ഈ വർഷം സെയിലിന് കൂടുതൽ ആവേശം പകരാൻ ഫാഷൻ ഫാക്ടറി ‘ബ്ലാക്ക് പാസ്’ എന്ന പ്രത്യേക പ്രവേശന സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. 9321661199 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകുന്നതിലൂടെ ഉപഭോക്താക്കൾക്ക് ബ്ലാക്ക് പാസ് ലഭിക്കും. ഈ പാസ് ഉപയോഗിച്ച് സെയിൽ എല്ലാവർക്കും ലഭിക്കും മുൻപ് തന്നെ ഓഫറുകൾ ആസ്വദിക്കാം.
