കോഴിക്കോട്: .ആനകളിടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കുണ്ട്. അതിൽ 5 പേരുടെ നില ഗുരുതരമാണ്. ആദ്യം ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. തുടർന്ന് രണ്ട് ആനകളും വിരണ്ടോടി. ആനകളെ തളച്ചു.
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു; തിക്കിലും തിരക്കിലും രണ്ട് മരണം; അഞ്ച് പേരുടെ നില ഗുരുതരം
