തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 100 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും മുന്നേറുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്.
യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും പിന്നിലാണ്. അതേസമയം ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ നിൽക്കുകയാണ്. കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ എൽഡിഎഫ് വൻ തകർച്ചയാണ് നേരിട്ടത്.

