ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. രാത്രി 11 മണിക്ക് തന്നെ ഡിജെ പാര്‍ട്ടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. എസിപി സെന്‍ട്രല്‍ ആണ് നിര്‍ദേശം ഇറക്കിയത്.
കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ ആണ് നിയന്ത്രണം വരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച സമയമായ 12 മണിക്ക് തന്നെ ബാറുകള്‍ അടക്കണമെന്നും നിര്‍ദേശമുണ്ട്.
