World

ടെ​ക്സ​സ് പ്ര​ള​യത്തിൽ മ​ര​ണ​സം​ഖ്യ 78 ആ​യി; മ​രി​ച്ച​വ​രി​ൽ 28 കു​ട്ടി​ക​ളും, 41 പേരെ കാണാതായി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലെ മി​ന്ന​ല്‍​പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 78 ആ​യി.‌ ഇ​തി​ല്‍ 28 പേ​ര്‍ കു​ട്ടി​ക​ളും പത്തുപേർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളിൽ നിന്നുള്ളവരുമാണ്. കാണാതായ 41 പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ‌മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്ന് അധികൃതർ പറഞ്ഞു.

അ​തേ​സ​മ​യം ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ടെ​ക്സ​സി​ല്‍ ക​ന​ത്ത കാ​റ്റ് വീ​ശു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്.‌ മേ​ഖ​ല​ക​ളി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ അ​ല​ര്‍​ട്ട് ന​ല്‍​കു​ന്ന​തും തു​ട​രു​ക​യാ​ണ്. പ്ര​ള​യ​ത്തി​ല്‍ മ​രി​ച്ച​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റെ ഡോ​ണ​ൾ​ഡ് ട്രം​പ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഉ​ട​ന്‍ ദു​ര​ന്ത​ഭൂ​മി സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 850 പേ​രെ ഇ​തു​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഇ​നി​യും മി​ന്ന​ൽ​പ്ര​ള​യം ഉ​ണ്ടാ​കാ​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ട്. അ​ധി​കൃ​ത​രു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് അ​റി​യി​ച്ചു

Leave feedback about this

  • Quality
  • Price
  • Service

PROS

+
Add Field

CONS

+
Add Field
Choose Image
Choose Video