loginkerala breaking-news എന്തുകൊണ്ട് നമ്മൾ തോറ്റു; ഇനി ചർച്ച; തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: സിപിഐഎം വിലയിരുത്തൽ യോഗങ്ങൾക്ക് ഇന്ന് തുടക്കം
breaking-news Kerala Politics

എന്തുകൊണ്ട് നമ്മൾ തോറ്റു; ഇനി ചർച്ച; തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: സിപിഐഎം വിലയിരുത്തൽ യോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെക്കുറിച്ച് സമഗ്രമായി വിലയിരുത്താൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ തലസ്ഥാനത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയുമാണ് നടക്കുന്നത്.

തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന ‘ശബരിമല സ്വർണ്ണക്കൊള്ള’ ആരോപണം തിരിച്ചടിയായോ എന്നതിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങളുണ്ട്. ഈ വിഷയവും ചർച്ചയായേക്കും.

ശബരിമല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായില്ലെന്ന എം വി ഗോവിന്ദൻറെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ശബരിമലയും പരാജയ കാരണമായിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായം. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷങ്ങൾ അകന്നതും തിരിച്ചടിയായോ എന്ന കാര്യത്തിലും പരിശോധനയുണ്ടാകും

Exit mobile version