loginkerala breaking-news പ്രേം ​കു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി; കോൺ​ഗ്രസിലേക്ക് അടുപ്പിക്കാൻ സജീവ നീക്കം
breaking-news Kerala

പ്രേം ​കു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി; കോൺ​ഗ്രസിലേക്ക് അടുപ്പിക്കാൻ സജീവ നീക്കം

തി​രു​വ​ന​ന്ത​പു​രം: മു​ൻ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നും ന​ട​നു​മാ​യ പ്രേം ​കു​മാ​റു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​ത് മു​ത​ൽ പ്രേം​കു​മാ​ർ അ​തൃ​പ്ത​നാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

സ​ർ​ക്കാ​രി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം പ്രേം ​കു​മാ​ർ തു​റ​ന്ന​ടി​ച്ചി​രു​ന്നു. സ​ച്ചി​ദാ​ന​ന്ദ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ ത​നി​ക്കെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നാ​യി​രു​ന്നു പ്രേം​കു​മാ​റി​ന്‍റെ വി​മ​ർ​ശ​നം. തു​ട​ര്‍​ഭ​ര​ണം പാ​ടി​ല്ലെ​ന്ന് പ​റ​ഞ്ഞ് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച കെ.​സ​ച്ചി​ദാ​ന​ന്ദ​നെ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​ത്ത​തി​നെ പ്രേം​കു​മാ​ർ ചോ​ദ്യം ചെ​യ്തി​രു​ന്നു.

ത​ന്നോ​ട് സ​ര്‍​ക്കാ​ര്‍ കാ​ണി​ച്ച​ത് നീ​തി​നി​ഷേ​ധ​മാ​ണ്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​തി​ൽ സ​ർ​ക്കാ​ർ മാ​ന്യ​ത കാ​ണി​ച്ചി​ല്ല. യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നും എ​ന്തി​നാ​ണ് പു​റ​ത്താ​ക്കി​യ​തെ​ന്ന് അ​റി​യി​ക്കു​ക പോ​ലും ചെ​യ്തി​ല്ലെ​ന്നും പ്രേം​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

Exit mobile version