തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് .പിണറായി താമസിക്കുന്ന ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെത്തിയാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തിങ്കളാഴ്ച വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുമ്പോൾ പ്രതിപക്ഷ കസേരയിൽ പിണറായി വിജയനുണ്ടാകും. പ്രതിപക്ഷ നേതാവായി പിണറായി വിജയനെത്തുമ്പോൾ സഭയിലെ സംഭവവികാസങ്ങളും ശ്രദ്ധേയമാകും.
പിണറായി മന്ത്രിസഭക്കെതിരെ കടുത്ത വാക് പ്രയോഗത്തിലുടെയും സബ് മിഷനുകളിലൂടെയും പോരാടിയ ആളാണ് വി.ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കെ പിണറായി വിജയൻ സർക്കാരിലെ നിരവധി അഴിമതികൾ അദ്ദേഹം പുറത്തു കൊണ്ടുവരികയും ചെയ്തു. ഇത്തരത്തിലെല്ലാം വി.ഡി സതീശൻ, പിണറായി വിജയൻ പോരാട്ടങ്ങൾ സിയമസഭയിലെ പോരാട്ടക്കാഴ്ചയായികരുന്നു.

Leave feedback about this