loginkerala breaking-news ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റൻ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകൾക്ക് എൽ.ഡി.എഫ്
breaking-news Kerala

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റൻ; നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മേഖലാ ജാഥകൾക്ക് എൽ.ഡി.എഫ്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ എൽഡിഎഫിൻറെ 98 എംഎൽഎമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫിൻറെ മൂന്നു മേഖലാ ജാഥകൾക്കു പുറമേയാണ് എൽഡിഎഫിൻറെ മുഴുവൻ എംഎൽഎമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്

കഴിഞ്ഞ ദിവസം ചേർന്ന് സിപിഎം, എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിർദേശിച്ചത്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാർ എല്ലാവരും അവരവരുടെ മണ്ഡലത്തിൽ ക്യാപ്റ്റൻമാരാകും. എൽഡിഎഫ് എംഎൽഎമാർ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റൻമാരാകും.

പ്രതിപക്ഷ എംഎൽഎമാരുള്ള നിയോജക മണ്ഡലങ്ങളിൽ എൽഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികൾ ക്യാപ്റ്റൻമാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാർട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളിൽ ക്യാപ്റ്റൻമാർ. എൽഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റൻ, മാനേജർ പദവികളിൽ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫിൻറെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിർദേശം.

Exit mobile version