കാസറഗോഡ്: സാമ്പത്തിക കുറ്റവാളികളായി വെർച്ച്വൽ അറസ്റ്റിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് സൈബർ തട്ടിപ്പുസംഘം ദമ്പതികളിൽ നിന്നും രണ്ടു കോടി 40 ലക്ഷം തട്ടിയെടുത്തു. കാഞ്ഞങ്ങാട് ലക്ഷ്മിനഗർ പടിഞ്ഞാറ് സ്വദേശി എ.വിഷ്ണു എമ്പ്രാതിരിയുടെ പരാതിയിലാണ് കാസറഗോഡ് സൈബർ പോലീസ് കേസെടുത്തത്.
ലക്ഷ്മി നഗറിൽ താമസിക്കുന്ന പരാതിക്കാരനെയും ഭാര്യ കെപി പ്രസന്നകുമാരിയെയും ഫോണിൽ വിളിച്ച് വാട്സാപ്പിൽവീഡിയോ കോൾ വിളിച്ചും സിബിഐയിൽ നിന്നുമുള്ള ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബേങ്ക് അക്കൗണ്ടിലൂടെ സാമ്പത്തിക കുറ്റം നടത്തിയതുമായി ബന്ധപ്പെട്ട് ദമ്പതികളെ ഡിജിറ്റൽ അറസ്റ്റു ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന 2, 40,00,000 രൂപ വെരിഫൈ ചെയ്യാനെന്ന പേരിൽ പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്ത് ചതി ചെയ്തുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.
Leave feedback about this